ഓണം: കേരളശ്ശേരിയില്‍ ചെണ്ടുമല്ലി വിളവെടുപ്പ് തുടങ്ങി മൂവായിരത്തോളം കിലോ വിളവെടുത്തു

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് തുടങ്ങി. ചേലങ്കര മിനി കൃഷ്ണന്‍കുട്ടി എന്ന കര്‍ഷകയുടെ സ്ഥലത്ത് കൃഷി ചെയ്ത മൂവായിരത്തോളം കിലോ ചെണ്ടുമല്ലിയാണ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ 10 കൃഷിക്കാര്‍ക്കായി ഒരു ഏക്കര്‍ സ്ഥലത്ത് 10,000 തൈകളാണ് കൃഷി ചെയ്തിട്ടുള്ളത്. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി. ഷാജിത, എം. രമ, ബ്ലോക്ക് മെമ്പര്‍ ബി. നന്ദിനി, കൃഷി ഓഫീസര്‍ ആര്‍. രേവതി, കൃഷി അസിസ്റ്റന്റ് ബി. വന്ദന, ഒ. മിനി, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.