പി.കെ ദാസ് മെമ്മോറിയൽ അധ്യാപക അവാർഡ് ഡോക്ടർ അജിത്തിന്

  1. Home
  2. COVER STORY

പി.കെ ദാസ് മെമ്മോറിയൽ അധ്യാപക അവാർഡ് ഡോക്ടർ അജിത്തിന്

പി.കെ ദാസ് മെമ്മോറിയൽ* *അവാർഡ് നേടി*.


ചെർപ്പുളശ്ശേരി. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്ററിറ്റ്യൂഷൻസ്
മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകുന്ന പി.കെ ദാസ് മെമ്മോറിയൽ അവാർഡിന് ഡോ.കെ അജിത് അർഹനായി. അയ്യായിരം രൂപയും പ്രശസ്തിപത്രവും മൊമൻറ്റോയും അടങ്ങുന്ന അവാർഡ്
കോയമ്പത്തൂർ തിരുമലയംപാളയത്തെ നെഹ്റു ഗാർഡൻസിലുള്ള പി.കെ ദാസ് സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്ററിറ്റ്യൂഷൻസ് ചെയർമാൻ അഡ്വ. ഡോ.പി. കൃഷ്ണദാസ്, സിസ്റ്റർ ജീസ് മരിയ, ഡോ.പി കൃഷ്ണകുമാർ  എന്നിവർ ചേർന്ന് സമ്മാനിച്ചു.പി.കെ ദാസ് മെമ്മോറിയൽ* *അവാർഡ് നേടി*.
അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകനാണ് അജിത്.  2020 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ്,  2021 ൽ സംസ്ഥാന പാരന്റ് 
ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷന്റെ മികച്ച രാഷ്ട്ര-ഭാഷാധ്യാപക  അവാർഡ് .കെ അജിത് നേടിയിരുന്നു. ഈ അധ്യയന വർഷം സേവനത്തിൽ നിന്നും വിരമിക്കാൻ തയ്യാറാവുന്ന ഡോ.കെ അജിത് നാലാമത് ഒരു അംഗീകാരം കൂടി നേടിയതിന്റെ സന്തോഷത്തിലാണ്. പി.ടി.ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ പാലക്കാട് ജില്ലാ കൺവീനർ ആണ്. 
ദേശീയ ഹരിത സേനയുടെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല കോ-ഓർഡിനേറ്റർ, വിജയശ്രീ പദ്ധതിയുടെ ചെർപ്പുളശേരി ഉപജില്ല കൺവീനർ, ഹിന്ദി റിസോഴ്സ് പേഴ്സൺ എന്നീ ചുമതലകളും വഹിച്ചിരുന്നു. കുട്ടികളിൽ ഹിന്ദി ഭാഷാഭിരുചി വളർത്തുവാനായി കഴിഞ്ഞ ഇരുപത് വർഷങ്ങളായി വിദ്യാലയത്തിൽ ഹിന്ദി സപ്താഹം നടത്തിവന്നിരുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന ബാലശാസ്ത്ര മേളയും, പാരിസ്ഥിതികാവബോധം വളർത്തിയെടുക്കുന്നതിനായി വിദ്യാലയത്തിൽ  ധാരാളം സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുകയും വിദ്യാലയത്തെ ഹരിതാഭമാക്കി ഒരു ജൈവ വൈവിധ്യ ഉദ്യാനമായി മാറ്റുന്നതിനായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.പി.കെ ദാസ് മെമ്മോറിയൽ* *അവാർഡ് നേടി*.