സുരേഷ് കെ നായരുടെ എലമെന്റല്‍ തീസസ്' ഏകാംഗ ചിത്രപ്രദര്‍ശനം..

  1. Home
  2. COVER STORY

സുരേഷ് കെ നായരുടെ എലമെന്റല്‍ തീസസ്' ഏകാംഗ ചിത്രപ്രദര്‍ശനം..

Suresh


കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന സുരേഷ് കെ.നായരുടെ 'എലമെന്റല്‍ തീസസ്' ഏകാംഗ പ്രദര്‍ശനം 2023 ഒക്‌ടോബര്‍ 27ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2022-23ലെ സമകാലിക ഏകാംഗ കലാപ്രദര്‍ശന പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 2023 ഒക്‌ടോബര്‍ 27 വൈകുന്നേരം 4.00ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും. മേഘ ശ്രേയസാണ് പ്രദര്‍ശനം ക്യൂറേറ്റ്
ചെയ്യുന്നത്.
എലമെന്റല്‍ തീസസ് അംശാത്മകവും ചലനാത്മകവും അനുഭവപരവുമായതിനെ കലയിലേക്ക് സ്വാംശീകരിക്കുന്നു, അത് സത്തയില്‍ ശാരീരികവും എന്നാല്‍ ഉള്‍ക്കാഴ്ചയില്‍ ദാര്‍ശനികവുമാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മ്യുറല്‍ വിഭാഗം അധ്യാപകനായ സുരേഷ് കെ. നായര്‍  പ്രശസ്തമായ ഫുള്‍ ബ്രയിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹനാണ്. കൊറോണ കാലത്തെ തന്റെ ആശങ്കകളും ചലനത്തെ വരയ്ക്കാനുള്ള തന്റെ ശ്രമങ്ങളും സുരേഷിന്റെ ഈ
എക്‌സിബിഷന്റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നു.
പ്രദര്‍ശനം 2023 നവംബര്‍ 5ന് സമാപിക്കും. പ്രദര്‍ശനസമയം രാവിലെ 10 മണി മുതല്‍
വൈകുന്നേരം 6.30 വരെയാണ്.