ഓർമ്മകളിലെ ശേഖരനാന ഇനി ശബരിയുടെ മുറ്റത്ത് നിത്യവസന്തമാകും

ചെർപ്പുളശ്ശേരി.ചെർപ്പുളശ്ശേരി ശേഖരൻ എന്ന കൊമ്പനാന ചെരിഞ്ഞിട്ട് മാസങ്ങളായി. ശേഖരന്റെ ഓർമ്മകൾ പൂർണമായും നിലനിർത്തിക്കൊണ്ട് ശേഖരന്റെ ഒരു പൂർണ്ണകായ പ്രതിമ ഇന്ന് ശബരി ശ്രീകുമാറിന്റെ മുറ്റത്ത് ഇടം പിടിച്ചു. ചളവറയിലെ വിനോദ് മനോജ എന്നിവരാണ് ഈ ശില്പ തീർത്തത്. രാവിലെ എട്ടുമണിക്ക് ചെർപ്പുളശ്ശേരി ശബരിയിൽ നടന്ന ചടങ്ങിൽ ശബരി ട്രസ്റ്റിലെ പി ശശികുമാർ,പി സുനിൽകുമാർ, പി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ശേഖരന്റെ ശില്പം കാണാൻ ധാരാളം ആളുകൾ ശബരിയിൽ എത്തിച്ചേർന്നിരുന്നു.