ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി ത്തീർത്ത് പ്രവാസി യുവാവ്*

  1. Home
  2. COVER STORY

ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി ത്തീർത്ത് പ്രവാസി യുവാവ്*

ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി ത്തീർത്ത് പ്രവാസി യുവാവ്*


*ദുബൈ* : സ്വന്തം കൈപ്പടയിൽ ഖുർആൻ എഴുതി പൂർത്തിയാക്കിയ സന്തോഷത്തിലാണ് അൽ ഐനിൽ  പ്രവാസിയായ ചെർപ്പുളശ്ശേരി നെല്ലായ  പൊട്ടച്ചിറ സ്വദേശി  ഷാജഹാൻ മംഗലശ്ശേരി ഖുർആനിലെ മുഴുവൻ അധ്യായങ്ങളും എഴുതിയതിനു പുറമേ സ്വന്തം കരവിരുതിൽ തന്നെ പുറം ചട്ടയും മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി ത്തീർത്ത് പ്രവാസി യുവാവ്* അൽഅയ്നിൽ അലിയാഹ്റിൽ ലില്ലി ചോക്കോ എന്ന കമ്പനിയിൽ ഫ്ലോറിസ്റ്റ് ആയിട്ട്  ജോലി ചെയ്യുന്നഷാജഹാൻ തിരക്കേറിയ ജോലിക്കിടയിൽ നിന്നും ലഭിക്കുന്ന ഒഴിവു സമയങ്ങൾ പ്രചോദനപ്പെടുത്തി രണ്ടുവർഷം എടുത്താണ്  പൂർത്തിയാക്കിയത് നേരത്തെ മദീനയിലും ജോലി ചെയ്തിരുന്ന ഷാജഹാൻ മദീനയിലെ ഹറമിനുള്ളിലുള്ള മ്യൂസിയത്തിലെ വിദഗ്ധർക്കു കാണിച്ചു കൊടുത്തിരുന്നു അക്ഷരങ്ങൾ കൂടുതൽ മികച്ചതാക്കാനും എഴുതി പൂർത്തിയാക്കാൻ ഇവർ പ്രോത്സാഹനം നൽകി പിന്നീട് ജോലി മാറി UAE യിൽ  എത്തിയപ്പോഴാണ് മുഴുവൻ ഭാഗങ്ങളും എഴുതി തീർത്തത് നേരത്തെ തന്നെ ചിത്രരചനയിൽ തൽപരനായ ഷാജഹാൻ യുഎഇ ഭരണാധികാരിയുടെയും മറ്റു പ്രമുഖരുടെയും ചിത്രങ്ങളും ക്യാൻവാസിൽ തീർത്തിട്ടുണ്ട്ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി ത്തീർത്ത് പ്രവാസി യുവാവ്*

ഷാജഹാന്റെ ജേഷ്ഠൻ ഷാഹിദ് ഒരു കലാകാരനായിരുന്നു പിന്നീട് ചിത്രരചന മെച്ചപ്പെടുത്താൻ പഠിക്കുന്ന കാലത്ത് വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് മാസ്റ്റർ ആയ സലാം  വളരെയധികം സഹായിച്ചിരുന്നു ഈ കഴിവാണ് പിന്നീട് സ്വന്തം കൈപ്പടയിൽ ഒരു ഖുർആൻ  തയ്യാറാക്കുക എന്ന ഉദ്യമത്തിന് പ്രചോദനം ആയത് ഖുർആൻ സ്വന്തമായി എഴുതുക എന്നതും ഇതിലൂടെ ഹിഫ്ള് ആക്കുക എന്ന ആശയം തോന്നിയത് ഷാജഹാന്റെ ഭാര്യ  പെൺകുട്ടികൾക്കായി ഹിഫ്ള് കോളേജ് നടത്തിവരുന്നുണ്ട്. മുഹമ്മദലി ഫൈസി തൂ തയുടെ  നേതൃത്വത്തിൽ നടത്തിവരുന്ന ഈ സ്ഥാപനം ഷാജഹാന് ഒട്ടേറെ പ്രചോദനമായി. നെല്ലായ പൊട്ടച്ചിറ മംഗലശ്ശേരി വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടി- സുബൈദ ദമ്പതികളുടെ ഇളയ മകനാണ് ഷാജഹാൻ  ഹുസൈനും ഷാഹിദും ജേഷ്ഠന്മാരാണ്  ഭാര്യ അഫീഫ,  മകൾ ഫാത്തിമ