പച്ചപ്പിനായി ഈ ജന്മം പ്രകൃതിക്കായി ഈ ജീവിതം " പിറന്നാൾ ദിനത്തിൽ ജന്മനക്ഷത്ര വൃക്ഷത്തൈ നടീൽ യജ്ഞത്തിന് തുടക്കം കുറിച്ച് രാജേഷ് അടക്കാപുത്തൂർ

  1. Home
  2. COVER STORY

ചെർപ്പുളശ്ശേരി : പരിസ്ഥിതി പ്രവർത്തനരംഗത്ത് വ്യത്യസ്തമായ ആശയങ്ങളുമായി ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കി ശ്രദ്ധ നേടിയ  അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ പ്രധാന പ്രവർത്തകനായ രാജേഷ് അടയ്ക്കാപുത്തൂർ  തന്റെ പിറന്നാൾ ദിനത്തിൽ "ജന്മനക്ഷത്ര വൃക്ഷത്തൈ നടയിൽ യജ്ഞ"ത്തിന് തുടക്കം കുറിക്കുകയാണ് നമ്മുടെ പൂർവികർ ഓരോരുത്തർക്കും അവരവരുടെ ജന്മ നാളിന് ഓരോ വൃക്ഷവും, പക്ഷിയും, മൃഗങ്ങളും ഒക്കെ പകുത്തു നൽകി ഒരു ജൈവവൈവിധ്യ നിലനിൽപ്പ് സാധ്യമാക്കിയിരുന്നു അതിനെ വീണ്ടെടുക്കുക എന്ന് ഉദ്ദേശത്തോടെ വിശ്വാസങ്ങൾക്കും അപ്പുറം വനവൽക്കരണത്തോടൊപ്പം അതിനെ സംരക്ഷിക്കുക എന്ന ഉദ്ദേശം കൂടി ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കാൻ കഴിയും എന്ന് സംസ്കൃതി ഉദ്ദേശിക്കുന്നു.... തങ്ങളുടെ ജന്മനക്ഷത്ര വൃക്ഷങ്ങൾ നട്ടു പരിപാലിക്കാൻ ആഗ്രഹിക്കുന്നവർ സംസ്കൃതിയുമായി ബന്ധപ്പെടാം