പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നവരാത്രിക്ക് ടി എൻ എസ് കൃഷ്ണ കച്ചേരി അവതരിപ്പിക്കും

  1. Home
  2. COVER STORY

പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നവരാത്രിക്ക് ടി എൻ എസ് കൃഷ്ണ കച്ചേരി അവതരിപ്പിക്കും

Tns


ചെർപ്പുളശ്ശേരി.സംഗീതത്തിന്റെ ഗാനധാരയിൽ ആറാടിക്കാൻ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നവരാത്രി ദിനമായ തിങ്കളാഴ്ച സംഗീത സാമ്രാട്ട് ടി എൻ എസ് കൃഷ്ണ എത്തിച്ചേരും. കർണാടക സംഗീതത്തിലെ കുലപതി എന്നറിയപ്പെട്ടിരുന്ന ടി എൻ ശേഷഗോപാലിന്റെ പുത്രനാണ് ടി എൻ എസ് കൃഷ്ണ. ആദ്യക്ഷരം നാവിൽ രുചിച്ച സമയത്ത് തന്നെ സരിഗമയുടെ ബാലപാഠങ്ങളിൽ  വിരാജിക്കുകയും, ബാലൻ ആയിരിക്കുമ്പോൾ തന്നെ സംഗീത സദസ്സുകളിൽ കാണികൾക്ക് ഹരം പകർന്നും നൽകിയ സംഗീതവിദ്വാനാണ് ടി എൻ എസ് കൃഷ്ണ.പാരമ്പര്യമായി കിട്ടിയ  സംഗീത പാഠങ്ങൾ അവതരണ ശൈലി കൊണ്ടും രാഗവിസ്താരങ്ങളുടെ പ്രയോഗ രീതി കൊണ്ടും സംഗീത ആസ്വാദകരുടെ നിറഞ്ഞ കയ്യടി വാങ്ങിയ അപൂർവ വ്യക്തികളിൽ ഒരാളാണ് ടി എൻ എസ് കൃഷ്ണ. വൈകിട്ട് 6 45 ന്  കൃഷ്ണയുടെ സംഗീതം നവരാത്രി മണ്ഡപത്തെ കോരിത്തരിപ്പിക്കും. ഡോക്ടർ കെ വി കൃഷ്ണ വയലിനിലും , നാഞ്ചിൽ അരുൾ മൃദംഗത്തിലും, കോട്ടയം എസ് മുരളീധരൻ മുഖർശംഖിലും കൃഷ്ണയ്ക്ക് പക്കമേളം ഒരുക്കും