രക്താർബുദം ബാധിച്ച് മജ്ജ മാറ്റി വെക്കലിന് നിർദ്ദേശിക്കപ്പെട്ട രണ്ടര വയസ്സുകാരൻ ആരൂഷിനായി വെള്ളിനേഴിയിൽ കാരുണ്യ വിപ്ലവം തുടങ്ങി.

  1. Home
  2. COVER STORY

രക്താർബുദം ബാധിച്ച് മജ്ജ മാറ്റി വെക്കലിന് നിർദ്ദേശിക്കപ്പെട്ട രണ്ടര വയസ്സുകാരൻ ആരൂഷിനായി വെള്ളിനേഴിയിൽ കാരുണ്യ വിപ്ലവം തുടങ്ങി.

രക്താർബുദം ബാധിച്ച് മജ്ജ മാറ്റി വെക്കലിന് നിർദ്ദേശിക്കപ്പെട്ട രണ്ടര വയസ്സുകാരൻ ആരൂഷിനായി വെള്ളിനേഴിയിൽ കാരുണ്യ വിപ്ലവം തുടങ്ങി.


വെള്ളിനേഴി തിരുവാഴിയോട് തിരുനാരായണപുരം തേക്കിൻകാട്ടിൽ വീട്ടിൽ രാമചന്ദ്രന്റെ മകൻ മജ്ജ മാറ്റി വെക്കലിന് നിർദ്ദേശിക്കപ്പെട്ട രണ്ടര വയസ്സുകാരൻ ആരുഷിന്  "കാരുണ്യ വിപ്ലവ"ത്തിലൂടെ ചികിത്സാ സഹായ നിധി രൂപീകരിക്കാനൊരുങ്ങി ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയും വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും പ്രവർത്തനം തുടങ്ങി. പി മമ്മിക്കുട്ടി എം എൽ എ കാരുണ്യ വിപ്ലവം ഉദ്ഘാടനം ചെയ്തു.
            ആരൂഷ് ഒരു വർഷമായി രക്താർബുദം ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്. മജ്ജ മാറ്റി വെച്ചാൽ മാത്രമേ ജീവൻ നിലനിർത്താനാവൂ എന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. അതിനാവശ്യമായ ഭീമമായ തുക കണ്ടെത്താനാണ്  വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സുമനസ്സുകളേയും ദയയുടെ അഭ്യുദയകാംക്ഷികളേയും  പങ്കെടുപ്പിച്ച്  കാലത്ത് 9 മണി മുതൽ 6 മണിക്കൂർ നീളുന്ന "കാരുണ്യ വിപ്ലവം" സംഘടിപ്പിക്കുന്നത്. 6 മണിക്കൂറിനുള്ളിൽ 30 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
          വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടേയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന  കാരുണ്യ വിപ്ലവത്തിൽ കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ മുഴുവൻ ജനങ്ങളേയും സഹകരിപ്പിക്കുന്നുണ്ട് . ഇതിനായി 20 പേരടങ്ങുന്ന 100 സ്ക്വാഡുകളായി പിരിഞ്ഞ് 100 സീൽഡ് ബക്കറ്റുകളുമായി വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങിയാണ് പണം ശേഖരിക്കുക. ഓരോ സ്ക്വാഡിനും പരമാവധി 75 വീടുകളടങ്ങുന്ന ഒരു ബൂത്താണ് പ്രവർത്തന മേഖല. കനത്ത മഴയെ അവഗണിച്ചു കൊണ്ട് ആയിരങ്ങൾ കാരുണ്യ വിപ്ലവത്തിൽ പങ്കെടുക്കുന്നു