കര്‍ക്കിടക പുണ്യം.. ഇനി ഹൈന്ദവ ഭവനങ്ങളിലും വീടുകളിലും രാമായണ പാരായണവും .. ചെമ്മാണിയോട് ഹരിദാസന്‍

  1. Home
  2. COVER STORY

കര്‍ക്കിടക പുണ്യം.. ഇനി ഹൈന്ദവ ഭവനങ്ങളിലും വീടുകളിലും രാമായണ പാരായണവും .. ചെമ്മാണിയോട് ഹരിദാസന്‍

കര്‍ക്കിടകം  പുണ്യം ------- ചെമ്മാണിയോട്  ഹരിദാസന്‍

കര്‍ക്കിടക മാസമെത്തി . ഇനി ഒരുമാസം ക്ഷേത്രങ്ങളും ഹൈന്ദവ ഗൃഹങ്ങളും രാമായണ ശീലുകളാല്‍മുഖരിതമാകും. വാത്മീകി മഹര്‍ഷിയുടെ സംസ്കൃതമൂലഗ്രന്ഥമായ രാമായണ മഹാകാവ്യം വിരചിതമായ മാസമാണ് കര്‍ക്കിടകം. അതിനാലാണ് കര്‍ക്കിടകം രാമായണ മാസമായി ആചരിച്ചുവരുന്നത്. രാമായണം പൌരാണികമായ ഒരു കാവ്യ കൃതിയാണ്. ലോകത്തെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് രാമായണം എന്നാണു പണ്ഡിതമതം.
കര്‍ക്കിടകം പഞ്ഞമാസമാണ്. ഇപ്പോഴത്തെ സ്ഥിതിയല്ല പറഞ്ഞു വരുന്നത്. ആദിമകാലം തൊട്ടേ കര്‍ക്കിടകം ദുരിതകാലമാണ്. കള്ള കര്‍ക്കിടകം എന്നാണു ഈ മാസത്തെ പറഞ്ഞിരുന്നത്. അത്രമേല്‍കഷ്ടപ്പാടുകള്‍നിറഞ്ഞ ഒരു കാലമായിരുന്നു എന്ന് സാരം. കര്‍ക്കിടകത്തിലെ ആദികള്‍മാറി പുതിയൊരു മാസത്തിലേക്കുള്ള പി റവിയാണ് ചിങ്ങം. ചിങ്ങം ഓണ മാസമാണ്. വറുതി എല്ലാം മാറി സമൃദ്ധിയുടെ കാലം. അതുകൊണ്ടുതന്നെ അന്നത്തെ ആളുകള്‍കര്‍ക്കിടകം മാറി ചിങ്ങം ആഗതമാകട്ടെ എന്ന് നിനച്ചിരുന്ന ഒരു കാലമായിരുന്നുഅത്.
 
ഐശ്വര്യം നല്‍കുന്ന ദശപുഷ്പങ്ങള്‍
 -----
കര്‍ക്കിടകം ഒന്നിന് ഹൈന്ദവ ഗൃഹങ്ങളില്‍ദശപുഷ്പങ്ങള്‍പുരപ്പുറത്തു നടുന്ന ഒരു പതിവുണ്ട്. നടാനുള്ള പത്ത് സസ്യങ്ങള്‍തലേദിവസം തന്നെ തയ്യാറാക്കി വക്കും. ഒന്നാം തീയതി പുലര്‍ച്ചെ പുരപ്പുറത്തു നാടും. പൂവേ പൊലി എന്നാ ആര്‍പ്പുവിളികളോടെ വീട്ടിലെ കാരണവര്‍ആണ് ഇത് നടുക. ചില വീടുകളില്‍ഒന്നിലേറെ സ്ഥലങ്ങളില്‍ദശപുഷ്പങ്ങള്‍നടും. ഒരു പങ്ക് മുറ്റത്തും നടും. .ഒരു വര്‍ഷത്തെ ഐശ്വര്യമാണ് ഇതിന്റെ പിന്നിലെ വിശ്വാസം.

ദശപുഷ്പങ്ങള്‍
 ----
മുക്കൂറ്റി, കൃഷ്ണ കണാന്തി (വിഷ്ണുക്രാന്തി), കയ്യോന്നി(കയ്യുണ്ണി ), പൂവാം കുറുംന്തല. മുയല്‍ചെവിയന്‍ , കറുക,ചെറൂള, നിലപ്പന, തിരുതാളി , ഉഴി ഞ്ഞ എന്നിവയാണ്  ദശപുഷ്പങ്ങള്‍. കര്‍ക്കിടമാസത്തില്‍ സ്ത്രീകള്‍ ദശപുഷ്പം  ചൂടാറുണ്ട്. ഇതു  രോഗപീഡകളില്‍നിന്ന്  രക്ഷ നേടാനും പാപ പരിഹാരത്തിനും  പൊതുവായ  ഐശ്വര്യത്തിനുമാണ് എന്നാണ് വിശ്വാസം. ധനുമാസത്തിലെ തിരുവതിരക്ക്  പാതിരാപൂ  ചൂടുന്നതിനും ദശപുഷപ്ങ്ങള്‍ ആണ്  ഉപയോഗിക്കുന്നത്. 
ദശപുശ്പങ്ങള്‍ക്ക്  ഔഷധ ഗുണമുണ്ട്. ഇതു അരച്ച്  കുറിയായി തൊടുന്ന രീതിയുമുണ്ട്‌. ദശപുഷപ്ങ്ങള്‍അരച്ച്ചേര്‍ത്ത  മോര് അകത്തു   സേവിക്കുന്നതും നല്ലതാണ്  എന്നാണു വിശ്വാസം.  

മുക്കൂറ്റി
 ----
മുക്കൂറ്റി വളരെ ചെറിയ  ഒരു സസ്യമാണ്.  മഞ്ഞ നിറത്തില്‍ ഉള്ള ചെറിയ പൂക്കളാണ്  മുക്കുറ്റിക്ക്  ഉണ്ടാകുക.  മുത്തുക്കുടകളെപോലെ  തൂങ്ങി നില്‍ക്കുന്നവയാണ് മുക്കൂറ്റിപ്പൂക്കള്‍.  ബയോ വിട്ടാന്‍ സെന്‍സിരേവിയന്‍ എന്നാണ്  ശാസ്ത്രനാമം. ചുമ, കഫക്കെട്ട്, വയറിളക്കം,  ത്വക് രോഗങ്ങള്‍എന്നിവയ്ക്ക് മുക്കൂറ്റി ഫലപ്രദമാണ്.    പാര്‍വ്വതി  ദേവിയാണ്  മുക്കൂറ്റി  എന്നാണ് വിശ്വാസം.

കൃഷ്ണ കണാന്തി
 -----
പേരിനെപോലെതന്നെ  വിഷ്ണുവിനെയാണ്  കൃഷ്ണ കണാന്തി സൂചിപ്പിക്കുന്നത് . വിഷ്ണു ക്രാന്തി  എന്നും  ഇതുനു പേരുണ്ട്. വെളുത്ത പൂക്കള്‍ആണ് വിഷ്ണുക്രാന്തിക്ക്മാനസിക രോഗങ്ങളില്‍ ഈ  സസ്യം  ഫലം ചെയ്യുന്നു.ഇവോല്‍വുലാസ് അല്‍സിനോയ്ട്സ്  എന്നാണ് ശാസ്ത്രനാമം.

കയ്യോന്നി
----
കയ്യോന്നിക്ക് കയ്യുണ്ണി  എന്നും പേരുണ്ട്. വാതം, കഫക്കെട്ട്,  അ ര്‍ശസ്  തുടങ്ങിയ  രോഗങ്ങള്‍ക്ക്   കയ്യോന്നി ഫലപ്രദമാണ്. തലമുടി  തഴച്ചുവളരാന്‍ കയ്യോന്നി  നല്ലതാണ്.   എക്ളിപട്ട പ്രോസ്ടാല  എന്നാണ് ശാസ്ത്രനാമം.  സംസ്കൃത്തില്‍ കേശരാജ  എന്നും പറയുന്നു.
പൂവാം കുറുംതല
 ----
വയലറ്റ് നിറത്തില്‍ഉള്ള ചെറിയ പൂക്കള്‍ഉള്ള ചെടിയാണ് പൂവാം കുറുംതല. സഹദേവി എന്നാണ് സംസ്കൃത്തില്‍ പറയുക. രക്ത ശുദ്ധി, ജ്വരം  തുടങ്ങിയവയില്‍ ഉപയോഗിക്കുന്നു.   വേര്മോനിയ സിനെറിയ  എന്നാണ് ശാസ്ത്രനാമം.

മുയള്‍ചെവിയന്‍
 ----👌
നേത്ര രോഗങ്ങള്‍ക്ക്  ഫലപ്രദമാണ്  മുയല്‍ചെവിയന്‍. നിലത്തുനിന്ന് അധികം ഉയരത്തില്‍പോകാതെ വളരുന്ന ഒരു സസ്യമാണ്  മുയല്‍ച്ചെവിയന്‍, ഇതു തലയില്‍ചൂടുന്നത് മംഗല്യ സിദ്ധിക്ക് നല്ലതാണ് എന്നാണ് വിശ്വാസം . നേത്ര രോഗങ്ങള്‍, അര്‍ശസ്സ് തുടങ്ങിയവയ്ക്ക് മുയല്‍ച്ചെവിയന്‍ഔഷധമായി ഉപയോഗിക്കുന്നു. എമില സാഞ്ചി ഫോളിയ എന്നണു  ശാസ്ത്രനാമം.നിലപ്പനനിലപ്പന
പനയുടെ  അതെ ആകൃതിയില്‍വളരുന്ന ഒരു ചെറിയ സസ്യമാണ് നിലപ്പന. കുകുലെഗോ ഓര്‍ച്ചിഓയ്സര്‍എന്നാണ് ശാസ്തനാമം. നിലപ്പന ഒരു  വാജീകരണ  ഔഷധമായി  ഉപയോഗിക്കുന്നു. രക്തശുദ്ധിക്കും ഫലപ്രദമാണ്.

ഉഴിഞ്ഞ
----
ഒരു വള്ളിച്ചെടിയാണിത്‌. മനോഹരമായ ചെറിയ ഇലകള്‍ ആണ്.   കാര്‍ഡിയോ സെരിമം ഹെലികുകാബിന്‍ എന്നു  ശാസ്ത്രനാമം. മലബന്ധം, ഉദരരോഗങ്ങള്‍, മുടി വളരുന്നതിന്  എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ചെറൂള
-----
മണ്ണിനോട് ചേര്‍ന്ന്  കൂട്ടമായി വളരുന്ന ഒരു സസ്യമാണ് ചെറൂള. ഭദ്ര  എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു.  എനവാ  ലനേട്ടാ  എന്നാണ് ശാസ്ത്രനാമം.  വിഷം  പുറത്തേക്ക് കളയുന്നതിനും, മൂത്ര തടസ്സം ഇല്ലാതാക്കുന്നതിനും  ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൃമിക്കും ചെറൂള  സിദ്ധൌഷധമാണ്‌.
  
തിരുതാളി
 ----
നാട്ടിന്‍പുറങ്ങളില്‍ വളരെ  സുപരിചിതമായ  ഒരു സസ്യമാണ് തിരുതാളി .
വന്ധ്യത, ശരീര ബലം എന്നിവയ്ക്ക് തിരുതാളി  ഉപയോഗിച്ചു വരുന്നു. 

കറുക
----
കറുക പുല്‍ വര്‍ഗത്തില്‍പ്പെട്ട ഒരു സസ്യമാണ്. ദുവ, ഭാര്‍ഗവി  എന്നീ  പേരുകളിലും കറുക പ്രസിദ്ധമാണ്. ഞരമ്പ് രോഗങ്ങളില്‍ ഉപയോഗിച്ചുവരുന്നു.  ബുദ്ധി ശക്തിക്കും ഓര്‍മ്മശക്തിക്കും  കറുക ഫലപ്രദമാണ്.    
 
കര്‍ക്കിടം ആയുര്‍വേദത്തിന്‍റെ മാസവും  
----
കര്‍ക്കിടകമാസത്തെ  ആയുര്‍വ്വേദം പ്രത്യേക ചികിത്സാ കാലമായി കണക്കാക്കി വരുന്നു.  ഔഷധ സേവക്കും ചികിത്സക്കും  ഉത്തമമായ  കാലമാണ് കര്‍ക്കിടകം എന്നാണ് ആയുര്‍വേദ പണ്ഡിത മതം. പഞ്ചകര്‍മ്മ ചികിത്സകള്‍ക്ക്  വളരെയേറെ ഗുണം ലഭിക്കുന്ന മാസമാണ് കര്‍ക്കിടകം.  വമനം, വിരേചനം, വസ്തി, നസ്യം ,രക്തമോക്ഷം  എന്നിവയാണ് പഞ്ചകര്‍മ്മ ച്കില്സ്കള്‍. ശരീരത്തില്‍  കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത്‌ ശരീര ശുദ്ധി വരുത്തുക എന്നതാണ് പഞ്ചകര്‍മ്മ ചികിത്സാവിധികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
വിവിധ ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന  കര്‍ക്കിടക്കഞ്ഞിയും കര്‍ക്കിടകമാസത്തില്‍ പ്രധാനമാണ്.  കര്‍ക്കിടകം മുഴുവനും  ഈ ഔഷധക്കഞ്ഞി സേവിച്ചാല്‍ ആരോഗ്യം വര്‍ധിക്കും എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്.  
ചെമ്മാണിയോട് ഹരിദാസന്‍
 
ശ്രീരാമ രാമ രാമ
ശ്രീരാമചന്ദ്ര ജയ.......
 
കര്‍ക്കിടക മാസമെത്തി . ഇനി ഒരുമാസം ക്ഷേത്രങ്ങളും ഹൈന്ദവ ഗൃഹങ്ങളും രാമായണ ശീലുകളാല്‍മുഖരിതമാകും. വാത്മീകി മഹര്‍ഷിയുടെ സംസ്കൃതമൂലഗ്രന്ഥമായ രാമായണ മഹാകാവ്യം വിരചിതമായ മാസമാണ് കര്‍ക്കിടകം. അതിനാലാണ് കര്‍ക്കിടകം രാമായണ മാസമായി ആചരിച്ചുവരുന്നത്. രാമായണം പൌരാണികമായ ഒരു കാവ്യ കൃതിയാണ്. ലോകത്തെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് രാമായണം എന്നാണു പണ്ഡിതമതം.
കര്‍ക്കിടകം പഞ്ഞമാസമാണ്. ഇപ്പോഴത്തെ സ്ഥിതിയല്ല പറഞ്ഞു വരുന്നത്. ആദിമകാലം തൊട്ടേ കര്‍ക്കിടകം ദുരിതകാലമാണ്. കള്ള കര്‍ക്കിടകം എന്നാണു ഈ മാസത്തെ പറഞ്ഞിരുന്നത്. അത്രമേല്‍കഷ്ടപ്പാടുകള്‍നിറഞ്ഞ ഒരു കാലമായിരുന്നു എന്ന് സാരം. കര്‍ക്കിടകത്തിലെ ആദികള്‍മാറി പുതിയൊരു മാസത്തിലേക്കുള്ള പി റവിയാണ് ചിങ്ങം. ചിങ്ങം ഓണ മാസമാണ്. വറുതി എല്ലാം മാറി സമൃദ്ധിയുടെ കാലം. അതുകൊണ്ടുതന്നെ അന്നത്തെ ആളുകള്‍കര്‍ക്കിടകം മാറി ചിങ്ങം ആഗതമാകട്ടെ എന്ന് നിനച്ചിരുന്ന ഒരു കാലമായിരുന്നുഅത്.
 
ഐശ്വര്യം നല്‍കുന്ന ദശപുഷ്പങ്ങള്‍
 -----
കര്‍ക്കിടകം ഒന്നിന് ഹൈന്ദവ ഗൃഹങ്ങളില്‍ദശപുഷ്പങ്ങള്‍പുരപ്പുറത്തു നടുന്ന ഒരു പതിവുണ്ട്. നടാനുള്ള പത്ത് സസ്യങ്ങള്‍തലേദിവസം തന്നെ തയ്യാറാക്കി വക്കും. ഒന്നാം തീയതി പുലര്‍ച്ചെ പുരപ്പുറത്തു നാടും. പൂവേ പൊലി എന്നാ ആര്‍പ്പുവിളികളോടെ വീട്ടിലെ കാരണവര്‍ആണ് ഇത് നടുക. ചില വീടുകളില്‍ഒന്നിലേറെ സ്ഥലങ്ങളില്‍ദശപുഷ്പങ്ങള്‍നടും. ഒരു പങ്ക് മുറ്റത്തും നടും. .ഒരു വര്‍ഷത്തെ ഐശ്വര്യമാണ് ഇതിന്റെ പിന്നിലെ വിശ്വാസം.

ദശപുഷ്പങ്ങള്‍
 ----
മുക്കൂറ്റി, കൃഷ്ണ കണാന്തി (വിഷ്ണുക്രാന്തി), കയ്യോന്നി(കയ്യുണ്ണി ), പൂവാം കുറുംന്തല. മുയല്‍ചെവിയന്‍ , കറുക,ചെറൂള, നിലപ്പന, തിരുതാളി , ഉഴി ഞ്ഞ എന്നിവയാണ്  ദശപുഷ്പങ്ങള്‍. കര്‍ക്കിടമാസത്തില്‍ സ്ത്രീകള്‍ ദശപുഷ്പം  ചൂടാറുണ്ട്. ഇതു  രോഗപീഡകളില്‍നിന്ന്  രക്ഷ നേടാനും പാപ പരിഹാരത്തിനും  പൊതുവായ  ഐശ്വര്യത്തിനുമാണ് എന്നാണ് വിശ്വാസം. ധനുമാസത്തിലെ തിരുവതിരക്ക്  പാതിരാപൂ  ചൂടുന്നതിനും ദശപുഷപ്ങ്ങള്‍ ആണ്  ഉപയോഗിക്കുന്നത്. 
ദശപുശ്പങ്ങള്‍ക്ക്  ഔഷധ ഗുണമുണ്ട്. ഇതു അരച്ച്  കുറിയായി തൊടുന്ന രീതിയുമുണ്ട്‌. ദശപുഷപ്ങ്ങള്‍അരച്ച്ചേര്‍ത്ത  മോര് അകത്തു   സേവിക്കുന്നതും നല്ലതാണ്  എന്നാണു വിശ്വാസം.  

മുക്കൂറ്റി
 ----
മുക്കൂറ്റി വളരെ ചെറിയ  ഒരു സസ്യമാണ്.  മഞ്ഞ നിറത്തില്‍ ഉള്ള ചെറിയ പൂക്കളാണ്  മുക്കുറ്റിക്ക്  ഉണ്ടാകുക.  മുത്തുക്കുടകളെപോലെ  തൂങ്ങി നില്‍ക്കുന്നവയാണ് മുക്കൂറ്റിപ്പൂക്കള്‍.  ബയോ വിട്ടാന്‍ സെന്‍സിരേവിയന്‍ എന്നാണ്  ശാസ്ത്രനാമം. ചുമ, കഫക്കെട്ട്, വയറിളക്കം,  ത്വക് രോഗങ്ങള്‍എന്നിവയ്ക്ക് മുക്കൂറ്റി ഫലപ്രദമാണ്.    പാര്‍വ്വതി  ദേവിയാണ്  മുക്കൂറ്റി  എന്നാണ് വിശ്വാസം.

കൃഷ്ണ കണാന്തി
 -----
പേരിനെപോലെതന്നെ  വിഷ്ണുവിനെയാണ്  കൃഷ്ണ കണാന്തി സൂചിപ്പിക്കുന്നത് . വിഷ്ണു ക്രാന്തി  എന്നും  ഇതുനു പേരുണ്ട്. വെളുത്ത പൂക്കള്‍ആണ് വിഷ്ണുക്രാന്തിക്ക്മാനസിക രോഗങ്ങളില്‍ ഈ  സസ്യം  ഫലം ചെയ്യുന്നു.ഇവോല്‍വുലാസ് അല്‍സിനോയ്ട്സ്  എന്നാണ് ശാസ്ത്രനാമം.

കയ്യോന്നി
----
കയ്യോന്നിക്ക് കയ്യുണ്ണി  എന്നും പേരുണ്ട്. വാതം, കഫക്കെട്ട്,  അ ര്‍ശസ്  തുടങ്ങിയ  രോഗങ്ങള്‍ക്ക്   കയ്യോന്നി ഫലപ്രദമാണ്. തലമുടി  തഴച്ചുവളരാന്‍ കയ്യോന്നി  നല്ലതാണ്.   എക്ളിപട്ട പ്രോസ്ടാല  എന്നാണ് ശാസ്ത്രനാമം.  സംസ്കൃത്തില്‍ കേശരാജ  എന്നും പറയുന്നു.
പൂവാം കുറുംതല
 ----
വയലറ്റ് നിറത്തില്‍ഉള്ള ചെറിയ പൂക്കള്‍ഉള്ള ചെടിയാണ് പൂവാം കുറുംതല. സഹദേവി എന്നാണ് സംസ്കൃത്തില്‍ പറയുക. രക്ത ശുദ്ധി, ജ്വരം  തുടങ്ങിയവയില്‍ ഉപയോഗിക്കുന്നു.   വേര്മോനിയ സിനെറിയ  എന്നാണ് ശാസ്ത്രനാമം.

മുയള്‍ചെവിയന്‍
 ----
നേത്ര രോഗങ്ങള്‍ക്ക്  ഫലപ്രദമാണ്  മുയല്‍ചെവിയന്‍. നിലത്തുനിന്ന് അധികം ഉയരത്തില്‍പോകാതെ വളരുന്ന ഒരു സസ്യമാണ്  മുയല്‍ച്ചെവിയന്‍, ഇതു തലയില്‍ചൂടുന്നത് മംഗല്യ സിദ്ധിക്ക് നല്ലതാണ് എന്നാണ് വിശ്വാസം . നേത്ര രോഗങ്ങള്‍, അര്‍ശസ്സ് തുടങ്ങിയവയ്ക്ക്സി മുയല്‍ച്ചെവിയന്‍ഔഷധമായി ഉപയോഗിക്കുന്നു. എമില സാഞ്ചി ഫോളിയ എന്നണു  ശാസ്ത്രനാമം.നിലപ്പനനിലപ്പന