രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു; വീണ്ടും രണ്ടര ലക്ഷം കടന്ന് രോഗികള്‍

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനിടെ 43,211 പേരാണ് രോഗബാധിതരായത് കര്‍ണാടകത്തില്‍ 28, 723 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 22,645 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിലും കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. ഇന്നലെ 23459 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയിലെ പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്നലെ 8963 പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇന്ന് ചെറുതും വലുതുമായ നിരവധി ജല്ലിക്കട്ടുകള്‍ നടക്കുന്ന മാട്ടുപ്പൊങ്കല്‍ ദിവസമാണ്. ജല്ലിക്കട്ട് വേദികളില്‍ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടങ്ങളും പൊലീസും. നാളെ (ഞായറാഴ്ച) തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണാണ്.
രാജ്യ തലസ്ഥാനത്ത് ഇന്നും നാളേയും വാരാന്ത്യ കര്‍ഫ്യൂ ആണ്. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.