\u0D15\u0D4A\u0D35\u0D3F\u0D21\u0D4D \u0D35\u0D4D\u0D2F\u0D3E\u0D2A\u0D28\u0D02; \u0D2A\u0D41\u0D24\u0D3F\u0D2F \u0D2E\u0D3E\u0D30\u0D4D‍\u0D17\u0D28\u0D3F\u0D30\u0D4D‍\u0D26\u0D47\u0D36\u0D19\u0D4D\u0D19\u0D33\u0D4D‍ \u0D2A\u0D41\u0D31\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D35\u0D3F\u0D1A\u0D4D\u0D1A\u0D41 \u0D26\u0D41\u0D2C\u0D3E\u0D2F\u0D4D

  1. Home
  2. COVID19

കൊവിഡ് വ്യാപനം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ദുബായ്

rtpcr


കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി ദുബായ്. ഇന്ത്യ, ബ്രസീല്‍, ബംഗ്ലാദേശ്, റഷ്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കാണ് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കും പരിശോധന നടത്താന്‍ നിര്‍ദ്ദേശമുണ്ട്.ഇവർ യാത്രക്ക് 72 മണിക്കൂറിനുളളിലെടുത്ത കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാഫലവും ഹാജരാക്കേണ്ടതുണ്ട്. വാക്‌സീനെടുത്തവര്‍ക്ക് ഗ്രീന്‍പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്‌സിനെടുക്കാത്തവരാണെങ്കില്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴയുമുണ്ട്. പുതുവത്സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.