\u0D15\u0D4A\u0D35\u0D3F\u0D21\u0D3F\u0D7D \u0D06\u0D36\u0D4D\u0D35\u0D3E\u0D38\u0D02; \u0D07\u0D28\u0D4D\u0D28\u0D41\u0D02 \u0D2A\u0D24\u0D3F\u0D28\u0D3E\u0D2F\u0D3F\u0D30\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D24\u0D3E\u0D34\u0D46 \u0D30\u0D4B\u0D17\u0D3F\u0D15\u0D33\u0D4D‍

  1. Home
  2. COVID19

കൊവിഡിൽ ആശ്വാസം; ഇന്നും പതിനായിരത്തിന് താഴെ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്.


കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

തൃശൂര്‍ 1367,

തിരുവനന്തപുരം 1156,

എറണാകുളം 1099,

കോട്ടയം 806,

പാലക്കാട് 768,

കൊല്ലം 755,

കോഴിക്കോട് 688,

മലപ്പുറം 686,

കണ്ണൂര്‍ 563,

ആലപ്പുഴ 519,

പത്തനംതിട്ട 514,

ഇടുക്കി 374,

വയനാട് 290,

കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,677 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,03,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.