അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യവും വാഹനവും പിടികൂടി - ഒരാൾ അറസ്റ്റിൽ*

  1. Home
  2. CRIME

അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യവും വാഹനവും പിടികൂടി - ഒരാൾ അറസ്റ്റിൽ*

അട്ടപ്പടിയിലേക്ക് കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യവും വാഹനവും പിടികൂടി - ഒരാൾ അറസ്റ്റിൽ*


ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്‌പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരത്ത് നടത്തിയ പരിശോധനയിൽ KL 08 F 2251 നമ്പർ ജീപ്പിൽ അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യം പിടികൂടി. ജീപ്പിൽ മദ്യം കടത്തി കൊണ്ടുപോയ അട്ടപ്പാടി  ഷോളയൂർ സിറ്റി  അമ്മിയാണിക്കൽ വീട്ടിൽ മാത്യു മകൻ സെബിൻ മാത്യുവിനെ (വയസ് -25/2023) അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച ജീപ്പും പിടികൂടിഅട്ടപ്പടിയിലേക്ക് കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യവും വാഹനവും പിടികൂടി - ഒരാൾ അറസ്റ്റിൽ*
 
റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) ഷാജികുമാർ സിവിൽ എക്സൈസ് ഓഫിസർ വിവേക്. ആർ, ഡ്രൈവർ . ടി എന്നിവർ പങ്കെടുത്തു. 

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അനധികൃത മദ്യ നിർമ്മാണവും സംഭരണവും  വിൽപനയും തടയുന്നതിനുമായി ചെർപ്പുളശ്ശേരി എക്സൈസ് പരിശോധന ശക്തമാക്കി. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിന് ഷാഡോ യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.