15 \u0D35\u200B\u0D7C\u200B\u0D37\u200B\u0D24\u0D4D\u0D24\u0D3F\u200B\u0D28\u0D4D \u0D36\u0D47\u200B\u0D37\u0D02 \u0D05\u200B\u0D1F\u0D3F\u200B\u0D2A\u0D3F\u200B\u0D1F\u0D3F\u200B\u0D15\u0D4D\u0D15\u0D47\u200B\u0D38\u0D4D\u200B \u0D2A\u0D4D\u0D30\u200B\u0D24\u0D3F \u0D2A\u0D3F\u200B\u0D1F\u0D3F\u200B\u0D2F\u0D3F\u200B\u0D7D

  1. Home
  2. CRIME

15 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​ടി​പി​ടി​ക്കേ​സ്​ പ്ര​തി പി​ടി​യി​ൽ

priest


കു​റ്റി​പ്പു​റം: 2006ൽ കേ​സി​നാ​സ്പ​ദ​മാ​യ അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി 15 വ​ർ​ഷ​ത്തി​ന് ശേ​ഷം പോലീസ് പിടിയിലായി. കു​റ്റി​പ്പു​റം ന​ടു​വ​ട്ടം പ​ക​ര​നെ​ല്ലൂ​ർ ക​ണ​ക്കാ​ശ്ശേ​രി ബാ​പ്പു​ട്ടി​യാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ ശേ​ഷം ഗ​ൾ​ഫി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്ന പ്രതിക്കിവേണ്ടി നി​ര​ന്ത​ര​മാ​യി സ​മ​ൻ​സും വാ​റ​ന്‍റും ഉ​ണ്ടാ​യി​രുന്നു. എന്നിട്ടും ഹാ​ജ​രാ​കാ​ത്ത പ്ര​തി​ക്കുവേണ്ടി കു​റ്റി​പ്പു​റം പൊ​ലീ​സ് ലു​ക്കൗ​ട്ട് സ​​ർ​ക്കു​ല​ർ ഇ​റക്കിയിരുന്നു. ചൊ​വ്വാ​ഴ്ച ഗ​ൾ​ഫി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നിറങ്ങിയ പ്രതിയെ പോലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.