മൂന്ന് വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ പിടിയിൽ

  1. Home
  2. CRIME

മൂന്ന് വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ പിടിയിൽ

Crime


ബെംഗളൂരു: 3 വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ അറസ്റ്റിൽ. ദാവനഗരെ ഹരിഹർ സ്വദേശി സയ്യിദ് സുഹൈലിനെയാണ് മൈക്കോലെ ഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
 2019 മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് സുഹൈൽ മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷെണർ പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ ഗ്രാമങ്ങളിലെ കർഷകർക്കും മറ്റും കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത്.
 വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന സുഹൈൽ സമൂഹമാധ്യമങ്ങളിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങളുടെ വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നു. മോഷ്ടിച്ചതിൽ 35 എണ്ണം ഗിയർലെസ്സ് സ്കൂട്ടറുകളാണ്