ചെർപ്പുളശ്ശേരി പെട്രോൾ പമ്പിൽ അക്രമം നടത്തിയ 2 പേർ അറസ്റ്റിൽ

  1. Home
  2. CRIME

ചെർപ്പുളശ്ശേരി പെട്രോൾ പമ്പിൽ അക്രമം നടത്തിയ 2 പേർ അറസ്റ്റിൽ

Pe


ചെർപ്പുളശ്ശേരി മഞ്ചക്കൽ പെട്രോൾ പമ്പിൽ അക്രമം നടത്തിയ 2 പേർ അറസ്റ്റിൽ 
 ചെർപ്പുളശ്ശേരി പട്ടാമ്പി റോഡിലെ മഞ്ചക്കൽ ഭാരത് പെട്രോളിയം പെട്രോൾ പമ്പിലെ ജീവനക്കാരനെ സംഘം ചേർന്ന് പമ്പിലെത്തി മർദ്ദിച്ച കേസിൽ രണ്ട് പേരെ ചെർപ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി സലഫി നഗർ വലിയ പറമ്പിൽ വീട്ടിൽ വിനോദിന്റെ മകൻ വിഷ്ണു (22 വയസ്സ് ) സലഫി നഗർ വലിയ പറമ്പിൽ വീട്ടിൽ ജഗദീഷിന്റെ മകൻ ജീഷ്ണു (22 വയസ്സ്) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ SHO ടി. ശശികുമാറിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്. ജാമ്യമില്ല വകുപ്പ് ചേർത്താണ് അറസ്റ്റ്. പ്രതികളെ നാളെ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്റേറ്റ് കോടതിയിൽ ഹാജരാക്കും. അക്രമി സംഘത്തിലെ ബാക്കി ഉള്ളവരെ  ഉടനെ  പിടികൂടും എന്ന് പോലീസ് അറിയിച്ചു