ചെർപ്പുളശ്ശേരി യിൽ 270 ലിറ്റർ മദ്യവുമായി 3 പേർ പിടിയിൽ.

  1. Home
  2. CRIME

ചെർപ്പുളശ്ശേരി യിൽ 270 ലിറ്റർ മദ്യവുമായി 3 പേർ പിടിയിൽ.

Babu


പാലക്കാട്‌ : പാലക്കാട്‌ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെർപ്പുളശ്ശേരി പോലീസും സംയുക്തമായി ചെർപ്പുളശ്ശേരി ടൗൺ പരിസരത്ത്  നടത്തിയ പരിശോധനയിൽ രണ്ടു കാറുകളിലായി 3 യുവാക്കളെ 600 കുപ്പിയിൽ 270 ലിറ്റർ വിദേശ നിർമിത മദ്യവുമായിപിടിയിലായി 1)സുരേഷ്  ബാബു , വയസ്സ് 42, s/o വിജയൻ, കാഞ്ഞിരത്തിങ്ങൾ വീട്, ചെർപ്പുള്ശ്ശേരി

C 2)പ്രമോദ് വയസ്സ് 42, s/o ചെല്ലി, ചീനിപറമ്പിൽ വീട്, ചെർപ്പുളശ്ശേരിCi

3) അബ്ദുൾ ഹക്കിം, വയസ്സ് 19, s/o ഹംസ, വളപ്പിൽ വീട്, കോടതിപടി, പൊന്നാനി എന്നിവരാണ് പിടിയിലായത് 

       അനധികൃത വില്പനക്കായി മാഹിയിൽ നിന്ന് കൊണ്ട് വന്നതാണ് മദ്യം എന്ന് പ്രതികൾ സമ്മതിച്ചു അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്ന ലോബിയിലെ പ്രധാന കണ്ണികളാണ് ഇവർ ഇതിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നും അവരെ ഉടനെ പിടിക്കും എന്നും പോലീസ് അറിയിച്ചു.

    പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് , നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. എം. അനിൽ കുമാർ  എന്നിവരുടെ നിർദ്ദേശ പ്രകാരം  ചെറുപ്പളശ്ശേരി ഇൻസ്പെക്ടർ ശശികുമാർ , എസ്.ഐ.ബിനു മോഹൻ , എ.എസ്.ഐ. ഉണ്ണികൃഷ്ണൻ , സിവിൽ പോലീസ് ഓഫീസർ സുധ, സ്ക്വാഡ് അംഗങ്ങളായ എസ്.ഐ .ജലീൽ , എ.എസ്.ഐ.ജോസഫ്, SCPO സജി, ഷാഫി, CP0 ഷെഫീഖ്, അനീസ് , സുഭാഷ് , ഷെമീർ  എന്നിവരാണ് പരിശോധന നടത്തി മദ്യവും  പ്രതികളെയും പിടികൂടിയത്.