\u0D24\u0D3F\u0D30\u0D42\u0D7C \u0D31\u0D46\u0D2F\u0D3F\u0D7D\u0D35\u0D47 \u0D38\u0D4D\u0D31\u0D4D\u0D31\u0D47\u0D37\u0D28\u0D3F\u0D7D \u0D28\u0D3F\u0D28\u0D4D\u0D28\u0D41\u0D02 \u0D12\u0D30\u0D41 \u0D15\u0D4B\u0D1F\u0D3F \u0D05\u0D1E\u0D4D\u0D1A\u0D41 \u0D32\u0D15\u0D4D\u0D37\u0D02 \u0D30\u0D42\u0D2A \u0D35\u0D3F\u0D32\u0D35\u0D30\u0D41\u0D28\u0D4D\u0D28 35,000 \u0D2A\u0D3E\u0D15\u0D4D\u0D15\u0D31\u0D4D\u0D31\u0D4D \u0D35\u0D3F\u0D26\u0D47\u0D36 \u0D28\u0D3F\u0D7C\u0D2E\u0D3F\u0D24 \u0D38\u0D3F\u0D17\u0D30\u0D31\u0D4D\u0D31\u0D4D \u0D2A\u0D3F\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. CRIME

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന 35,000 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ് പിടിച്ചു

പാലക്കാട് ഡിവിഷനിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  ഒരു കോടി  അഞ്ചു ലക്ഷം രൂപ വിലവരുന്ന 35,000 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ് പിടിച്ചു


പാലക്കാട്‌: പാലക്കാട് ഡിവിഷനിലെ.. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന 35,000 പാക്കറ്റ് വിദേശ നിർമിത
സിഗരറ്റ്…. പാലക്കാട്‌ RPF ക്രൈം ഇന്റലിജിൻസ്  വിഭാഗം… പിടി കൂടി വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്നു ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാർ കളിലും വിൽപ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടു വന്നതാണ് പിടിച്ചെടുത്ത സിഗരറ്റുകൾ തിരൂർ കേന്ദ്രീകരിച്ച് അനധികൃതമായ സിഗരറ്റ് വ്യാപാരം വ്യാപകമാണ് എന്ന പരാതിയെ തുടർന്ന് ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം ദീർഘനാളായി ട്രെയിൻ മാർഗം അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സിഗരറ്റ് കടത്തിനെക്കുറിച്ച് കുറിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു ഡൽഹിയിൽ നിന്നും വരുന്ന ട്രെയിനുകളിൽ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്ക് ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീ ബുക്ക് ചെയ്തു പാസഞ്ചർ ട്രെയിനുകളിൽ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി അനധികൃതമായ ഈ സിഗരറ്റ് കടത്ത് വൻ ടാക്സ് വെട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്
പിടികൂടിയ സിഗരറ്റിന് പൊതുവിപണിയിൽ ഒരു കോടി അഞ്ചു ലക്ഷ തോളം രൂപ വിലവരും ഈ വർഷം പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് സമാനമായ നാലു കേസുകൾ പിടികൂടുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി പിടിച്ചെടുത്ത വിദേശനിർമിത സിഗരറ്റുകൾ തുടർ അന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രി വന്റീവ് വിഭാഗത്തിന് കൈമാറി .ആർപിഎഫ് IG ബീരേന്ദ്രകുമാർ ന്റെ പ്രത്യേക നിർദ്ദേശാനുസരണം പാലക്കാട് ആർപിഎഫ് കമാൻഡന്റ് ജെതിൻ . B. രാജ് ന്റെ നേതൃത്വത്തിൽ C. I…. N. കേശവദാസ് S. I. AP. അജിത്ത് അശോക് ASI മാരായ സജി അഗസ്റ്റിൻ. K. സജു
B. S. പ്രമോദ്.. ഹെഡ് കോൺസ്റ്റബിൾ മാരായ.N. അശോക്…AV.. സുഹൈൽ.. കോൺസ്റ്റബിൾ മാരായ V. സവിൻ.. K. M. Shiju… മുഹമ്മദ്‌ അസ്‌ലം എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്