മാരക മയക്കുമരുന്നുമായി എൽ എൽ ബി വിദ്യാർത്ഥിയടക്കം 6 പേർ അറസ്റ്റിൽ

  1. Home
  2. CRIME

മാരക മയക്കുമരുന്നുമായി എൽ എൽ ബി വിദ്യാർത്ഥിയടക്കം 6 പേർ അറസ്റ്റിൽ

drugs


കൊച്ചി: മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്ബുകളും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ നിയമ വിദ്യാര്‍ഥി അടക്കം ആറു യുവാക്കള്‍ പോലിസ് പിടിയില്‍.
ഫോര്‍ട്ട് കൊച്ചി വെളി സ്വദേശി എറിക് ഫ്രെഡി(22),മട്ടാഞ്ചേരി,ചുള്ളിക്കല്‍ സ്വദേശി റിഷാദ്(22),അരുര്‍ സ്വദേശി സിജാസ്(28),ഫോര്‍ട്ട് കൊച്ചി സ്വദേശി മാത്യു മാനുവല്‍(21),തോപ്പംപടി സ്വദേശി ബെന്‍സണ്‍(21),ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു(24) എന്നിവരാണ് അറസ്റ്റിലായത്.
ഫ്രെഡി ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.ഡാര്‍ക്ക് വെബ് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയും ബംഗളുരുവില്‍ പഠിക്കുന്ന മാത്യ മാനുവല്‍ വഴിയുമാണ് പ്രതികള്‍ മയക്കു മരുന്ന് വാങ്ങി കൊച്ചി നഗരത്തിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.
പ്രതികളില്‍ നിന്നും,ഹാഷിഷ് ഓയില്‍, 16 എല്‍എസ്ഡി സ്റ്റാമ്ബുകള്‍,2.23 ഗ്രാം എംഡിഎഎ എന്നിവ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. മട്ടാഞ്ചേരി സ്റ്റാച്യു ജംങ്ഷന്‍ ഭാഗത്ത് നിന്നും റിഷാദ്,ബെന്‍സണ്‍,സിജാസ്,മാത്യു മാനുവല്‍ എന്നിവരാണ് ആദ്യം പിടിയിലായത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച.വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറിക് ഫ്രെഡിയെയും വിഷ്ണുവിനെയും മയക്കുമരുന്നുമായി പിടികൂടിയത്. മയക്കു മരുന്ന് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച്‌ പ്രതികള്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ഒളിവിൽ പോയ മറ്റൊരു പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി