പണം വച്ച് ചീട്ടുകളി, 8 അംഗ സംഘം അറസ്റ്റിൽ

  1. Home
  2. CRIME

പണം വച്ച് ചീട്ടുകളി, 8 അംഗ സംഘം അറസ്റ്റിൽ

police


ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറയിൽ നിന്ന് 8 അംഗ ചീട്ടുകളി സംഘത്തെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മേലെ പൊട്ടച്ചിറ കരളംപറ്റ പാറയിൽ പൊതുസ്ഥലത്ത് പണം വച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. പൊട്ടച്ചിറ സ്വദേശികളായ യൂസഫ് (46) അയ്യപ്പൻ (45) മൊയ്തീൻ (42) പ്രജീഷ് (45)  ഫവാസ് (44) ഇബ്രാഹിം (44) മൊയ്തീൻ (47) മുഹമ്മദ് (46) എന്നിവരെ  SHO ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചിട്ടുകളിക്കായി ഉപയോഗിച്ച 11930 രൂപയും പിടിച്ചെടുത്തു.