10 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

  1. Home
  2. CRIME

10 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Rape child


മഹാരാഷ്ട്ര: 10 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. 34 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനേ ജില്ലയിലെ ഭിവണ്ടി മേഖലയിലാണ് സംഭവം. കുട്ടിയെ പിതാവ് ബലാത്സംഗം ചെയ്യുകയും പിന്നീട് തുണി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് ഭിവണ്ടി ടൗൺ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ സി ആർ കകഡെ പറഞ്ഞു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. ഒളിവിൽ പോയ പ്രതിയെ കുറിച്ച് പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പിടികൂടി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. മകളെ കൊലപ്പെടുത്തിയത് പിടിക്കപ്പെടുമെന്ന് ഭയന്നാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി. 
ഐപിസി സെക്ഷൻ 302(കൊലപാതകം), 376( ബലാത്സംഗം) എന്നീ പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
ജൂലൈ 22 വരെ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.