14 വയസുകാരിയെ 6 പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു

  1. Home
  2. CRIME

14 വയസുകാരിയെ 6 പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു

Rape


രാജസ്ഥാൻ: ധോൽപൂർ ജില്ലയിലെ ബാരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്തു. 6 പേർ ചേർന്ന് മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പൊലീസ് മൂന്ന് പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. 
മാർക്കറ്റിൽ ജൂലൈ 26ന് വൈകുന്നേരം പച്ചക്കറി വാങ്ങാൻ പോയതായിരുന്നു പെൺകുട്ടി. ഇതിനിടെ ഒരു മധ്യവയസ്‌കൻ വന്ന് കുട്ടിയെ കൂട്ടി കൊണ്ട് ബസേഡി റോഡിലുള്ള ടോളിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന 6 യുവാക്കൾ ചേർന്ന് പെൺകുട്ടിയെ വാഹനത്തിൽ കയറ്റി പല സ്ഥലങ്ങളിൽ കൊണ്ടുപോയി രാത്രി മുഴുവനും ബലാൽസംഗം ചെയ്യുകയായിരുന്നു. 
പെൺകുട്ടിയെ രണ്ടാം ദിവസം ഭൂതേശ്വർ ക്ഷേത്രത്തിനു സമീപം കണ്ടെത്തി. സംഭവം വീട്ടുകാരെ അറിയിച്ചത് പെൺകുട്ടി തന്നെയാണ്. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയായിട്ടുണ്ടെന്നും അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കസ്‌റ്റഡിയിലെടുത്ത 3 പ്രതികളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.