സഹോദരിയുടെ മകനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ മരണവുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്കനും മകനും അറസ്റ്റില്‍.

  1. Home
  2. CRIME

ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍  മണി (58), ഇയാളുടെ  മകന്‍ വൈശാഖ് (24) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. എടത്തല പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളനിപ്പടി ഭാഗത്ത് നിരപ്പില്‍ മഹേഷ്കുമാറാണ് മരണപ്പെട്ടത്.  മരണപ്പെട്ട മഹേഷ് കുമാറിന്‍റെ അമ്മയുടെ പേരിലുള്ള സ്ഥലം ഈട് നല്‍കി മഹേഷ് കുമാര്‍ ലോണ്‍ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെ പറ്റി ചൊവ്വാഴ്ച അമ്മാവനായ മണി, മണിയുടെ മകന്‍ വൈശാഖ് എന്നിവരുമായി മഹേഷ് കുമാര്‍ വാക്കുതര്‍ക്കമുണ്ടായി തുടര്‍ന്ന് പ്രതികള്‍ മഹേഷ് കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും, തള്ളിയിടുകയും ചെയ്തുA. സംഭവശേഷം ഒളിവില്‍ പോയ അച്ചനെയും മകനെയും കുറിച്ച് അന്യേഷണം നടത്തിവരുന്നതിനിടയില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയില്‍ ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ പിടികൂടിയത്. ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ പി.ജെ.നോബിള്‍, എസ്.ഐ കെ.കെ.ഷബാബ്, എ.എസ്.ഐ അബ്ദുള്‍ ജമാല്‍, എസ്.സി.പി.ഒ മാരായ ഷമീര്‍, ഷെബിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.