മദ്യപിച്ച് എത്തി 'റോക്കി ഭായ്' ചമഞ്ഞ് ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍

  1. Home
  2. CRIME

മദ്യപിച്ച് എത്തി 'റോക്കി ഭായ്' ചമഞ്ഞ് ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍

Crime


ഇടുക്കി: മദ്യപിച്ച് കഴിഞ്ഞാല്‍, കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായ് ആണ് താനെന്ന് പറഞ്ഞ് ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് (27) വണ്ടന്‍മേട് പോലീസ് അറസ്റ്റ്ചെയ്തത്. മണ്ണുമാന്തിയന്ത്രം ഉടമയും ഡ്രൈവറുമാണ് ജിഷ്ണുദാസ്.
ജിഷ്ണുദാസ് ജൂലൈ 19-ന് രാത്രിയിലും മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ചു. കൈയില്‍ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഉള്‍പ്പെടെ ഇടിച്ചതിനാല്‍ ഭാര്യയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വീട്ടിലെത്തിയ ഭാര്യാപിതാവിന്റെ മുന്നിലിട്ടും ഇയാള്‍ യുവതിയെ മര്‍ദ്ദിച്ചെന്നും കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും പരാതിയിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.