ബൈക്കിലെത്തി പെൺകുട്ടികളെ കടന്നു പിടിക്കുന്ന പ്രതി ഒടുവിൽ പിടിയിൽ

  1. Home
  2. CRIME

ബൈക്കിലെത്തി പെൺകുട്ടികളെ കടന്നു പിടിക്കുന്ന പ്രതി ഒടുവിൽ പിടിയിൽ

Rape


ബൈക്കിലെത്തി പെൺകുട്ടികളെ കടന്നു പിടിച്ച യുവാവ് പിടിയിൽ. മാറാട് സ്വദേശിയായ നസീബാണ് പിടിയിലായത്. പ്രതിയുടെ സ്ഥിരം അക്രമം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയായിരുന്നു. കഴിഞ്ഞ 16-നാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ വടയാർ മുട്ടുങ്കൽ റോഡിൽ തടഞ്ഞു നിർത്തി പ്രതി കടന്നു പിടിച്ചത്. അതിക്രമം അടുത്തെത്തി തടഞ്ഞു നിർത്തിയായിരുന്നു.
പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. പ്രതി മൂവാറ്റുപുഴയിലെ ചെരുപ്പുകട ജീവനക്കാരനാണ്. ഇയാൾ പെൺകുട്ടികളെ ആക്രമിച്ചിരുന്നത് വ്യാപാര സ്ഥാപനങ്ങളിൽ ചെരുപ്പിന്റെ ഓർഡറെടുത്ത് സാധനങ്ങൾ എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ്. ഇയാൾ കടത്തുരുത്തി വൈക്കം മേഖലകളിലെ നിരവധി പെൺകുട്ടികളെ ശല്യം ചെയ്തിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. 
പരാതിയെ തുടർന്ന് മുങ്ങി നടന്നിരുന്ന ഇയാളെ തലയോലപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുവാറ്റുപുഴയിൽ നിന്ന് പിടികൂടിയത്. പൊലീസ് പ്രതിയെ കണ്ടെത്തിയത് വിവിധ ഇടങ്ങളിലെ സിസിടിവി പരിശോധിച്ചാണ്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.