അങ്ങാടിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു

  1. Home
  2. CRIME

അങ്ങാടിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു

അങ്ങാടിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു

പെരിന്തൽമണ്ണ. അങ്ങാടിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. മങ്കട മേലേ അരിപ്ര ഇരിമ്പാലക്കല്‍ മുഹമ്മദ് അഷ്‌റഫ്(35)നെയാണ് സി.ഐ. സി. അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇയാള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നും മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും സി.ഐ. അറിയിച്ചു.Ks സംഭവശേഷം ബൈക്കിന്റെ നമ്പര്‍ മറച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. പ്രദേശത്തെ 23-ഓളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും രാത്രിയോടെ അറസ്റ്റുചെയ്യുകയുമായിരുന്നു.