പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട* *ഇരുപത്തഞ്ചു ഗ്രാം എംഡിഎംഎ യുമായി അരക്ക് പറമ്പ് സ്വദേശി പെരിന്തല്‍മണ്ണ യില്‍ പോലീസിന്‍റെ പിടിയില്‍*

  1. Home
  2. CRIME

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട* *ഇരുപത്തഞ്ചു ഗ്രാം എംഡിഎംഎ യുമായി അരക്ക് പറമ്പ് സ്വദേശി പെരിന്തല്‍മണ്ണ യില്‍ പോലീസിന്‍റെ പിടിയില്‍*

പെരിന്തല്‍മണ്ണയില്‍  വീണ്ടും വന്‍ മയക്കുമരുന്ന്  വേട്ട*  *ഇരുപത്തഞ്ചു ഗ്രാം എംഡിഎംഎ യുമായി  അരക്ക് പറമ്പ് സ്വദേശി പെരിന്തല്‍മണ്ണ യില്‍  പോലീസിന്‍റെ  പിടിയില്‍*


പെരിന്തൽമണ്ണ. മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി ഒരാള്‍ കൂടി പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയിലായി. പെരിന്തല്‍മണ്ണ സി.ഐ.സി.അലവിയും  സംഘവുമാണ് 25 ഗ്രാം എംഡിഎംഎ യുമായി മുഹമ്മദ് ഫാസിൽ 26/22, S/o മുഹമ്മദ്അലി, ആലാലുക്കൽ വീട്, അരക്കു പറമ്പ് , താഴേക്കോട് നെ പാതായ്ക്കര വച്ച് അറസ്റ്റ് ചെയ്തത്. ബാംഗ്ളൂര്‍,ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍  യുവാക്കളേയും സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച്  കേരളത്തിലേക്ക് കടത്തുന്നതായും ആവശ്യക്കാര്‍  പറയുന്ന സ്ഥലത്തെത്തിച്ചു കൊടുത്ത്   വില്‍പന നടത്തുന്ന സംഘത്തെ കുറിച്ച്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്  IPS ന്  ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ   Dysp  എം.സന്തോഷ് കുമാര്‍, എന്നിവരുടെ  നേതൃത്വത്തിൽ പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും  നടത്തിയ പരിശോധനയിലാണ്  അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെ 25 ഗ്രാം എംഡിഎംഎ യുമായി  പിടിച്ചത്.
   ബാംഗ്ലൂര്‍,ഗോവ എന്നിവിടങ്ങളില്‍  ഇത്തരം മയക്കുമരുന്നുകള്‍  വില്‍പ്പന നടത്തുന്ന  വന്‍കിട മയക്കുമരുന്ന്  സംഘങ്ങളുടെ ഏജന്‍റുമാര്‍ മുഖേനയാണ്   കാരിയര്‍മാര്‍      ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നതെന്നും  മലയാളികളുള്‍പ്പടെയുള്ള ചിലര്‍ ഇതിന്‍റെ ഏജന്‍റുമാരായി  പ്രവര്‍ത്തിക്കുന്നതായും ജില്ലാപോലീസ് മേധാവി യ്ക്ക്  രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്   പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള കാരിയര്‍മാരെ നിരീക്ഷിച്ച് ഈ സംഘത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച്  നടത്തിയ അന്വേഷണത്തിനൊടുവിലാണ്  മയക്കുമരുന്ന് വില്‍പ്പനയിലെ പ്രധാന കണ്ണിയെ പാതായ്ക്കര  വളവിനടുത്ത് വെച്ച് അറസ്റ്റ് ചെയ്തത് . 
 മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്, ഡിവൈഎസ്പി ,  എം.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍   പെരിന്തല്‍മണ്ണ സി.ഐ അലവി.സി,  SI യാസിർ, SI തുളസി എ.എസ്.ഐ ബൈജു, SCPO ഉല്ലാസ് കെ.എസ്, CPO മാരായ ഷജീർ , അജിത്കുമാർ , ഷൈജു മാത്യൂ , ഷാലു, സൽമാൻ ,  എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.