പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച വാഹനങ്ങൾ ലേലം ചെയ്യുന്നു

  1. Home
  2. CRIME

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച വാഹനങ്ങൾ ലേലം ചെയ്യുന്നു

police


പാലക്കാട്‌.  ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പാലക്കാട് ടൗണ്‍ സൗത്ത്, കോങ്ങാട്, കുഴല്‍മന്ദം, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, തൃത്താല, കൊപ്പം, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്, നാട്ടുകല്‍ എന്നീ പൊലീസ് സ്റ്റേഷന്‍, ഡി.എച്ച്.ക്യൂ ക്യാമ്പ് പരിസരങ്ങളിലും സൂക്ഷിച്ചിട്ടുള്ള 92 വാഹനങ്ങള്‍ ജൂലൈ 22 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തും. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 04912536700