പാലക്കാട് നിന്നും ബംഗ്ലാദേശ് യുവതി അറസ്റ്റില്‍

  1. Home
  2. CRIME

പാലക്കാട് നിന്നും ബംഗ്ലാദേശ് യുവതി അറസ്റ്റില്‍

Arrest


കൊഴിഞ്ഞാമ്ബാറ: ബംഗ്ലാദേശ് യുവതി പാലക്കാട് അറസ്റ്റില്‍. വിസ കാലാവധി കഴിഞ്ഞിട്ടും ബംഗ്ലാദേശിലേക്ക് തിരികെപ്പോകാതെ കേരളത്തില്‍ താമസമാക്കിയതിനെ തുടര്‍ന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശ് ഉത്തര്‍കാലിയ സ്വദേശിനി റുമാ ബീഗം (37) ആണ് അറസ്റ്റിലായത്.
നാട്ടുകല്‍ പാണംപള്ളത്ത് താമസിച്ചുവരുന്നതിനിടെയാണ് കൊഴിഞ്ഞാമ്ബാറ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണക്കേസ് പ്രതി സുബൈറിനൊപ്പമായിരുന്നു റുമാ ബീഗം കഴിഞ്ഞിരുന്നത്. 
സുബൈറിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് റുമാ ബീഗത്തെ കുറിച്ച്‌ പോലീസ് അറിയുന്നത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് സുബൈറിന്റെ കൂടെ താമസിച്ച യുവതി ബംഗ്ലാദേശ് സ്വദേശി ആണെന്ന് അറിയുന്നത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പാലക്കാട് ജില്ലാജയിലിലേക്ക് മാറ്റി.