പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവു വേട്ട...* *പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പോലീസിന്‍റെ പിടിയില്‍ ...*

  1. Home
  2. CRIME

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവു വേട്ട...* *പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പോലീസിന്‍റെ പിടിയില്‍ ...*

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവു വേട്ട...*  *പന്ത്രണ്ട്  കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പോലീസിന്‍റെ പിടിയില്‍ ...*


പെരിന്തൽമണ്ണ.  ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ചെറുകര പുളിങ്കാവ് സ്വദേശി   കാഞ്ഞിരക്കടവത്ത് അബ്ദുള്‍ മുജീബ് (39), തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ്   പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയുടെ നേതൃത്വത്തില്‍  എസ്.ഐ.എ.എം.യാസിര്‍,ജൂനിയര്‍ എസ്.ഐ.തുളസി   എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവു വേട്ട...*  *പന്ത്രണ്ട്  കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പോലീസിന്‍റെ പിടിയില്‍ ...*

               ആന്ധ്രാപ്രദേശില്‍ നിന്നും ട്രയിന്‍മാര്‍ഗ്ഗം കേരളത്തിലേക്ക്  കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്‍റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന്  ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍  പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ  നേതൃത്വത്തില്‍  സി.ഐ.സി.അലവി, എസ്.ഐ.  എ.എം.യാസിര്‍ എന്നിവരടങ്ങുന്ന സംഘം സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  ചെറുകര റെയില്‍വേ സ്റ്റേഷനു സമീപം വച്ച് എയര്‍ കൂളറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12 കിലോഗ്രാം  കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.  രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പോലീസിന്‍റെ പിടിയിലായത്. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവു കടത്താനുപയോഗിക്കുന്ന വാഹനങ്ങള്‍ പലതും  വാഹന പരിശോധനയിലും മറ്റും  പിടിയിലാവുന്നത് കൂടിവന്നതോടയാണ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കൊനാണ് പുതിയ രീതിയില്‍ കഞ്ചാവുകടത്ത് തുടങ്ങിയതെന്നും മാസത്തില്‍ രണ്ടും മൂന്നും തവണ ഈ രീതിയില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തതായും  പ്രതികള്‍ പറയുന്നു .  അബ്ദുള്‍ മുജീബിന്‍റെ പേരില്‍  കൊളത്തൂര്‍ ,പെരിന്തല്‍മണ്ണ, തിരൂര്‍ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകളും മോഷണക്കേസുകളും നിലവിലുണ്ട്.കഴിഞ്ഞ മെയ് മാസത്തില്‍ നാലു കിലോഗ്രാം കഞ്ചാവുമായി മുജീബിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ആ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് . വിനീത്    വയനാട് , പാലക്കാട് ,തൃശ്ശൂര്‍ ജില്ലകളിലായി   ഹൈവേ റോബറി,കഞ്ചാവ് കടത്ത്,വധശ്രമം, തുടങ്ങി  12 ലധികം ക്രിമിനല്‍  കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിന്‍റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമാണ്. രണ്ടുപേരും  ഈ അടുത്താണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. 
       ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്, ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ.സി.അലവി, എസ്.ഐ എ.എം.യാസിര്‍ , ജൂനിയര്‍ എസ്.ഐ. തുളസി, എ.എസ്.ഐ. ബൈജു, സിവില്‍ പോലീസ് ഓഫീസര്‍ സല്‍മാന്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ്  സ്ക്വാഡ്  എന്നിവരാണ്   സംഘത്തിലുണ്ടായിരുന്നത്.