ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ; ഭർത്താവും മരുമകളും അറസ്റ്റിൽ

  1. Home
  2. CRIME

ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ; ഭർത്താവും മരുമകളും അറസ്റ്റിൽ

Crime


മധ്യപ്രദേശ്: മറ്റൊരു വിവാഹം കഴിക്കുന്നതിനു വേണ്ടി ഭാര്യയെ കൊലപ്പെടുത്താൻ മരുമകൾക്ക് ക്വട്ടേഷൻ നൽകി ഭർത്താവ്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. അമ്മായിയമ്മയെ മരുമകൾ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവം പുറത്തറിഞ്ഞത് പോലീസ് നടത്തിയ അന്വേഷണത്തിലാണ്. വാൽമീകി കോൾ (45), മരുമകൾ കാഞ്ചൻ കോൾ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 

വാൽമീകി കോൾ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനിയെ എങ്ങനെയെങ്കിലും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. തന്റെ ഭാര്യയും മരുമകളുമായുള്ള പ്രശ്നങ്ങൾ അറിയാമായിരുന്ന ആൾ ഇത് മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. മരുമകൾക്ക് 4000 രൂപ പ്രതിഫലവും നൽകി. ഒരു നിശ്ചിത തുക എല്ലാ മാസവും തരാമെന്ന് അയാൾ ഉറപ്പും നൽകി. 

ജൂലൈ 12 നാണു സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ഇവരുടെ മകൻ മീററ്റിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് പാത്രം കൊണ്ട് മരുമകൾ അമ്മായിയമ്മയെ ആക്രമിച്ചു. ബോധരഹിതയായി വീണ അമ്മായിയമ്മയെ മരുമകൾ അമ്മായിയച്ഛൻ നൽകിയ അരിവാളുകൊണ്ട് കഴുത്തറുക്കുകയും ചെയ്‌തെന്നാണ് പൊലീസിന്റെ വിശദീകരണം.