പാലക്കാട്‌ പീഡനത്തിനിരയായ 11 കാരിയെ പ്രതികൾ തട്ടികൊണ്ട് പോയതായി പരാതി.

  1. Home
  2. CRIME

പാലക്കാട്‌ പീഡനത്തിനിരയായ 11 കാരിയെ പ്രതികൾ തട്ടികൊണ്ട് പോയതായി പരാതി.

girl rape


പാലക്കാട്‌: പീഡനത്തിനിരയായ 11 കാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും തട്ടികൊണ്ടു പോയതായി പരാതി.  മുത്തശ്ശിയുടെ വീട്ടിൽ നിന്നുമാണ് തട്ടി കൊണ്ടു പോയത്. പ്രതിയെയും പ്രതിയെ സഹായിച്ച മാതാപിതാക്കളെയും പോലീസ് പിടികൂടി. പെൺകുട്ടിയെ ഇതുവരെ കണ്ടെത്തിയില്ല.

ഈ മാസം 16 ന്  പോക്സോ കേസിന്റെ വിചാരണ നടക്കാനിരിക്കെ ആണ് പീഡനത്തിന് ഇരയായ പെൺകുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് തട്ടികൊണ്ടു പോയത്.കേസിനെ തുടർന്ന് മാതാപിതാകളോടൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി പെൺകുട്ടിയെ മുത്തശ്ശിക്കൊപ്പം വിട്ടത്.

ഇന്നലെ ഉച്ചക്ക് ശേഷം പ്രതിയായ ചെറിയച്ഛനും പ്രതിയോടൊപ്പം താമസിക്കുന്ന മാതാപിതാക്കളും അടുത്ത ബന്ധുക്കളും മുത്തശ്ശിയുടെ വീട്ടിൽ എത്തി പെൺകുട്ടിയെ ബലമായി കൊണ്ടുപോയെന്ന് മുത്തശ്ശി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ മാതാപിതാക്കൾ,ചെറിയച്ഛനും, അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ ആയിട്ടില്ല. നേരത്തെ റിമാൻഡിൽ ആയിരുന്ന ചെറിയച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്. കേസിന്റെ വിചാരണക്ക് മുൻപേ കുട്ടിയെ സ്വാധീനിക്കാൻ ആണ് തട്ടികൊണ്ടു പോയതെന്ന് പോലീസ് സംശയിക്കുന്നു.പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.