രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

തൃശൂർ: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. സംഭവത്തില്‍ മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
കേരളത്തിന് പുറത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിനോട് രാത്രി പത്തരയോടെ വീടിനുപുറത്തെ അടുക്കളപ്പുരയില്‍നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ വെച്ചശേഷമാണ് തൊട്ടടുത്ത് ഒരാള്‍ നില്‍ക്കുന്നത് ശ്രദ്ധയിൽ പെട്ടത്. മഴക്കോട്ട് ധരിച്ച ഇയാളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ച് ചെറിയ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ കൈയില്‍ കത്തികൊണ്ട് മുറിവേറ്റു. മുഖത്ത് അടിച്ചശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചു. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു എന്നാണ് അതിക്രമത്തിനിരയായി എന്ന് പറയുന്ന സ്ത്രീ പൊലീസിനോട് പറഞ്ഞത്.
അയല്‍വാസികളെ അറിയിച്ചതിനെത്തുടര്‍ന്ന് അവരാണ് പോലീസിനെ അറിയിച്ചത്. വിരലടയാളവിദഗ്ധരും പോലീസ് നായയും തെളിവെടുപ്പ് നടത്തി. അക്രമിക്ക് 50 വയസ്സ് തോന്നുമെന്നും മുന്‍പരിചയമില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തിന് കുറച്ചുമുമ്പ് മൂന്നു കിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ മഴക്കോട്ട് ധരിച്ച അജ്ഞാതനായ ആളെത്തിയതായും പറയുന്നുണ്ട്. രണ്ടു സംഭവത്തിലും എത്തിയത് ഒരാള്‍ ത ന്നെയാണോയെന്ന സംശയവും പൊലാസിനുണ്ട്. ഈ പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.