ഭാര്യ ക്കെതിരെ ഭർത്താവ് അസിഡ് അക്രമം നടത്തി അമ്പലക്കള്ളി സ്വദേശിനി ഹഷാന ഷെറിൻ മരിച്ചു. ഭർത്താവ് റിമാൻഡിൽ

  1. Home
  2. CRIME

ഭാര്യ ക്കെതിരെ ഭർത്താവ് അസിഡ് അക്രമം നടത്തി അമ്പലക്കള്ളി സ്വദേശിനി ഹഷാന ഷെറിൻ മരിച്ചു. ഭർത്താവ് റിമാൻഡിൽ

Shahana


പെരിന്തൽമണ്ണ. ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ചികിത്സയിലായിരുന്ന 27 കാരിയായ അമ്പലക്കള്ളി സ്വദേശിനി ഹഷാന ഷെറിൻ മരണമടഞ്ഞു.
 ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് എം സി എച്ചി ൽ ചികിത്സയിലായിരുന്നു ഇന്നലെ രാത്രി 11 മണിയോടെയാണ് മരണപ്പെട്ടത്.
നവംബർ 5 ശനിയാഴ്ച പുലർച്ചെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലാണ് സംഭവം.  കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും ഏതാനും മാസങ്ങളായി പിരിഞ്ഞു കഴിയുകയാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ ഹഷാന ഷെറിന്റെ വീട്ടിലെത്തി ഷാനവാസ് ഭാര്യയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഷാനവാസിനും പൊള്ളലേറ്റു. ഇയാളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലായിരുന്നു ഹഷാന ഷെറിന്റെ ശരീരത്തിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു ആക്രമണം ചെറുക്കുന്നതിനിടെ ഹഷാനയുടെ പിതാവിനും മാതാവിനും സഹോദരിക്കും ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ഷാനവാസിനെ റിമാൻഡ് ചെയ്തു മക്കൾ നഥ്‌വ, നഹൽ, നിയമനടപടികൾക്ക് ശേഷം ആലുംകുന്ന് മൻഹജ്ജ് സുന്ന ജുമാമസ്ജിദിൽ കബറടക്കും