അവിഹിത ബന്ധം, ഭാര്യയുടെ തല അറുത്തെടുത്ത് ഭർത്താവ് നടന്നത് 12 കിലോ മീറ്റർ

  1. Home
  2. CRIME

അവിഹിത ബന്ധം, ഭാര്യയുടെ തല അറുത്തെടുത്ത് ഭർത്താവ് നടന്നത് 12 കിലോ മീറ്റർ

Crime


ഒഡിഷ: അവിഹിത ബന്ധത്തിന്റെ പേരിൽ യുവതിയെ ഭര്‍ത്താവ് തലയറുത്ത് കൊലപ്പെടുത്തി. യുവതിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു നകഫോഡി മാജി എന്നയാള്‍ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഷുചല മാജി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് 12 കിലോമീറ്ററോളം തെരുവിലൂടെ നടന്നു. 
ജന്‍ഖിര ഗ്രാമത്തിന് സമീപം വെട്ടുകത്തിയും അറുത്തെടുത്ത തലയുമായി നടന്നുപോകുന്ന നകഫോഡിയെ കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ലോക്കല്‍ പോലീസില്‍ വിവരമറിയിച്ചു. ഗാന്ധിയ പോലീസ് സ്ഥലത്തെത്തി നകഫോഡിയെ കസ്റ്റഡിയിലെടുക്കുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.