നൂറോളം മോഷണ കേസുകളിലെ പ്രതി കൊപ്ര ബിജുവിനേയും സംഘത്തെയും പോലീസ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിലൂടെ*

  1. Home
  2. CRIME

നൂറോളം മോഷണ കേസുകളിലെ പ്രതി കൊപ്ര ബിജുവിനേയും സംഘത്തെയും പോലീസ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിലൂടെ*

Pmna


പെരിന്തൽമണ്ണ. അതിവിദഗ്ദമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്രബിജു എന്ന രാജേഷിന്‍റെ സംഘത്തെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്  ഐപിഎസ് ന്‍റെ നേതൃത്വത്തില്‍  പ്രത്യേക അന്വേഷണസംഘം പിടികൂടിയത്  പഴുതടച്ച അന്വേഷണത്തിലൂടെ. മോഷണം നടത്തിയത് ബിജുവിന്‍റെ സംഘമാണെന്ന് തിരിച്ചറിഞ്ഞതോടെ നിരവധി കേസുകളില്‍ പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് സംസ്ഥാനത്ത് പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരുന്ന  കൊപ്രബിജുവും കടക്കല്‍ പ്രവീണും മോഷണത്തിനുവേണ്ടിയാണ് ഒത്തുകൂടുന്നത്.Pmna ആലുവ പെരിങ്ങാലയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും  ബിജുവിനെ പിടികൂടിയതും ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുള്ള വാടകവീട്ടില്‍ ഒളിവില്‍ താമസിച്ച് വരുന്ന കടക്കല്‍ പ്രവീണിനെ പിടികൂടാനായതും കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ചെറിയൊരു സൂചന ലഭിച്ചാല്‍ പോലും തമിഴ്നാട് ,ആന്ധ്ര, എന്നിവിടങ്ങളിലേക്ക് ഒളിവില്‍ പോകുന്ന പ്രതികള്‍ക്ക് അവിടെയുള്ള കഞ്ചാവ് ലോബികളുമായി അടുത്ത ബന്ധമാണ്. പോലീസ് തിരിച്ചറിയാതിരിക്കാന്‍ ഓരോ മോഷണവും നടത്തുന്നത്  കൃത്യമായി ആസൂത്രണത്തിലൂടെയാണ്. ബൊലേറോ പിക്കപ്പ് , കാറുകള്‍,ടാറ്റാ എയ്സ് വാഹനങ്ങളിലാണ് കവര്‍ച്ചക്ക് വരുന്നത്. മുന്‍ കൂട്ടി പറയാതെ പല സ്ഥലങ്ങളില്‍ നിന്നാണ്  ബിജുവും പ്രവീണും വണ്ടിയില്‍ കയറുന്നത്.ഓരോ മോഷണത്തിനുശേഷവും സംഘം മോഷണമുതല്‍ പങ്കുവച്ച് ഒളിവില്‍ പോവുംPmna . ആഢംബര ഫ്ലാറ്റുകളിലാണ്  താമസിക്കുന്നത്. ഓരോ മോഷണം നടത്തിയതിനുശേഷവും വാഹനങ്ങളില്‍ മാറ്റം വരുത്തും. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിനായി ജാമ്യക്കാരേയും മറ്റും നേരത്തേ വന്‍തുക കൊടുത്ത് തയ്യാറാക്കി വയ്ക്കാറുണ്ട്.
 ആധുനിക കവര്‍ച്ചാ ഉപകരങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.  വന്‍ ബാങ്ക് കവര്‍ച്ച ലക്ഷ്യം വച്ച്   പ്രതികള്‍ ഇവ ഓണ്‍ലൈന്‍വഴിയും മറ്റും വാങ്ങി സംഭരിച്ച് വരികയായിരുന്നു.പ്രതികളെ പിടികൂടിയതോടെ  അതിന് തടയിടാന്‍ പോലീസിനായി.രാജേഷ് എന്ന കൊപ്ര ബിജുവിന്‍റെ പേരില്‍ പതിനഞ്ചോളം കേസുകളില്‍ അറസ്റ്റ് വാറന്‍റും  കടക്കല്‍ പ്രവീണിന്‍റെ പേരില്‍  തമിഴ്നാട് നാഗര്‍കോവില്‍ ഉള്‍പ്പടെ  അഞ്ചോളം വാറന്‍റും നിലവിലുണ്ട് . പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും  അന്വേഷണത്തിനും തെളിവെടുപ്പ് നടത്തുന്നതിനുമായി  പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, കൊളത്തൂര്‍ സി.ഐ. സുനില്‍പുളിക്കല്‍, എസ്.ഐ.ഹരിദാസ്,Scpo മാരായ ബൈജു കുര്യാക്കോസ്,വിനോദ് ,
CPO മാരായ മുഹമ്മദ് കബീര്‍,മുഹമ്മദ് റാഫി, ഗിരീഷ്, വിജയൻ കപ്പൂർ,, അഭിജിത്ത്,ബൈജു ഒതുക്കുങ്ങൽ,, Dvr cpo ഉനൈസ്, പ്രത്യേക അന്വേഷണ സംഘത്തിലെ  സി.പി.മുരളീധരന്‍ ,എന്‍.ടി.കൃഷ്ണകുമാര്‍ ,എം.മനോജ് കുമാര്‍ ,പ്രശാന്ത് പയ്യനാട് ,കെ.ദിനേഷ്, കെ.പ്രഭുല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്