സുരക്ഷ ഇല്ലാതെ ആഡംബര ബൈക്കുകൾ, റോഡിൽ പൊലിയുന്നത് കുരുന്നു ജീവനുകൾ

  1. Home
  2. CRIME

സുരക്ഷ ഇല്ലാതെ ആഡംബര ബൈക്കുകൾ, റോഡിൽ പൊലിയുന്നത് കുരുന്നു ജീവനുകൾ

സുരക്ഷ ഇല്ലാതെ ആഡംബര ബൈക്കുകൾ, റോഡിൽ പൊലിയുന്നത് കുരുന്നു ജീവനുകൾ


ചെർപ്പുളശ്ശേരി. കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരി യിൽ നടന്ന വാഹന അപകടത്തിൽ 17 വയസ്സുള്ള വിദ്യാർത്ഥി മരമടഞ്ഞിരുന്നു. ലൈസൻസ് എടുക്കും മുൻപ് രക്ഷിതാക്കൾ കുട്ടികൾക്ക് ബൈക്കുകൾ വാങ്ങിച്ചു കൊടുക്കുന്നു. മിക്കതും ആഡംബര വാഹനങ്ങൾ, അഥവാ പോലീസ് പിടികൂടിയാൽ രക്ഷിതാക്കൾ വന്നു ഫൈൻ എത്രയായാലും അടച്ചു കൊണ്ട് വാഹനം കൊണ്ടുപോകുന്നു. പിറ്റേന്ന് ഇതേ വാഹനത്തിൽ കുട്ടി സ സ്കൂളിൽ എത്തുന്നു എന്നതാണ് സത്യം. അതിന് രക്ഷിതാക്കൾ പറയുന്ന ന്യായീകരണം സമയത്ത് സ്കൂളിൽ എത്തണ്ടേ എന്നതാണ്. ഒരു മാസം മുൻപ് ഒരു ബൈക്ക് അപകടത്തിൽ മരിച്ച കുട്ടിയുടെ ഉമ്മ മനം നൊന്തു മരിച്ചതും നമ്മൾ കണ്ടതാണ്. ഓരോ അപകടം കഴിയുമ്പോളും പോലീസ് പരിശോധന ശക്തമാക്കി കുട്ടികളെ പിടികൂടും. പക്ഷെ പിന്നെയും അപകടങ്ങൾ തുടർക്കഥ തന്നെ. എല്ലാവരും ഒന്നു നിയന്ത്രണം ഏർപ്പെടുത്തി സഹകരിച്ചാൽ നമുക്ക് ഇനിയെങ്കിലും നമ്മുടെ കുട്ടികളെ രക്ഷപ്പെടുത്താനാവും ഇനിയെങ്കിലും നമ്മുടെ കുരുന്നുകൾ റോഡിൽ പിടയാതിരിക്കട്ടെ.