ചെർപ്പുളശ്ശേരിയിൽ വാഹനാപകടം ഒരാൾ മരണമടഞ്ഞു

ചെർപ്പുളശ്ശേരി I പാലക്കാട് മെയിൻ റോഡിൽ മലബാർ കോംപ്ലക്സിനു സമീപം ബസ് കയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു.വെള്ളിനേഴി ചെരക്കുളത്തിങ്കൽ കൃഷ്ണദാസ് (47) ആണ് മരണമടഞ്ഞത്.മലബാർ കോംപ്ലക്സിനു സമീപം ബൈക്ക് നിർത്തിയ കൃഷ്ണദാസ് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സ് ഇ ടിക്കുകയായിരുന്നു.കൃഷ്ണദാസിൻ്റെ ശരീരത്തിലൂടെ ബസ്സിന്റെ ടയർ കയറി ഇറങ്ങി. ഉടനെ ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അമിത വേഗതയാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.ചെർപ്പുളശ്ശേരി പോലീസ് കേസ്സെടുത്തു.