പാലക്കാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 4 പേർ അറസ്റ്റിൽ

  1. Home
  2. CRIME

പാലക്കാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 4 പേർ അറസ്റ്റിൽ

Crime


പാലക്കാട്: യുവാവിനെ മർദിച്ച് അവശനാക്കി കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ നാലുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള (38), മുഹമ്മദ് യൂസഫ് (36), ഫൈസൽ (33), മേപ്പറമ്പ് സ്വദേശി അർഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. കോടതി 4 പേരെയും റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ചയാണ് തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കരിങ്കല്ലുകൊണ്ടു തലയ്ക്ക് അടിയേറ്റ നിഷാദ് ജില്ലാ ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ്.