പെരുമ്പാവൂർ ബാറിൽ ആക്രമണം പ്രതി പിടിയിൽ

  1. Home
  2. CRIME

പെരുമ്പാവൂർ ബാറിൽ ആക്രമണം പ്രതി പിടിയിൽ

Pmb


പെരുമ്പാവൂർ ബാറിൽ വച്ച് തീപ്പെട്ടി  ചോദിച്ചതിനെ തുടർന്ന് ആസാം സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ഇടുക്കി അടിമാലി കുഞ്ചിത്തണ്ണി  വില്ലേജ് ആനച്ചാൽ കോശേരിയിൽ വീട്ടിൽ എൽദോസ് തോമസ് (34)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പെരുമ്പാവൂരിൽ വച്ച് ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു.. കൈക്ക് പരിക്ക് പറ്റിയ മുഷ്ഫികുൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, എ.എസ്.ഐ ലാൽ മോഹൻ, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൽ മനാഫ്, എം.ബി.സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്