ബൈക്കിൽ നടന്നു മാല മോഷ്ടിക്കുന്ന ആൾ പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ

  1. Home
  2. CRIME

ബൈക്കിൽ നടന്നു മാല മോഷ്ടിക്കുന്ന ആൾ പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ

കള്ളം


പെരുമ്പാവൂർ. ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന ആൾ പിടിയിൽ.വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടിൽ ഷാബിർ (23) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 4 ന് ഒക്കൽ താന്നിപ്പുഴ ഭാഗത്ത്  ബാങ്കിലേക്ക് നടന്നു പോവുകയായിരുന്നു വയോധികയുടെ മൂന്നര പവൻ  സ്വർണ്ണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ തൃശൂർ ഭാഗത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.  സമാനമായ രീതിയിൽ മൂന്ന് മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയാണ്. രണ്ടുമാസത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്. എം തോമസ്, ജോഷി മാത്യു, എ.എസ്.ഐ മാരായ എം.കെ.അബ്ദുൾ സത്താർ, സുഭാഷ് തങ്കപ്പൻ എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ് സി.പി.ഒ മാരായ എം.ബി.സുബൈർ, ജീമോൻ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്