'തലയിണയുമായി സെക്‌സ്', മെഡിക്കല്‍ കോളജില്‍ ക്രൂര റാഗിങ്; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

  1. Home
  2. CRIME

'തലയിണയുമായി സെക്‌സ്', മെഡിക്കല്‍ കോളജില്‍ ക്രൂര റാഗിങ്; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

RAGGING STUDENTS


മധ്യപ്രദേശ്: വിദ്യാര്‍ഥികളെ റാഗ് ചെയ്തതിന് സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസ്.ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് അശ്ലീല കൃത്യം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനാണ് നടപടി.

ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളജിലാണ് സംഭവം. റാഗിങ് സഹിക്കാന്‍ വയ്യാതെ വന്നതോടെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിളിച്ച്‌ അറിയിക്കുകയായിരുന്നു. തലയിണയുമായും സഹവിദ്യാര്‍ഥികളുമായും സെക്‌സ് ചെയ്യുന്നതായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നതാണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു.

സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഫ്‌ലാറ്റിലാണ് ക്രൂര കൃത്യങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ യുജിസി ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കോളജിലെ ആന്റി റാഗിങ് കമ്മിറ്റിപൊലീസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുന്നത് ആരംഭിച്ചതായി പൊലീസ് പറയുന്നു. മൊബൈല്‍ ഫോണുകള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിച്ചെടുക്കുകയും പരസ്പരം മുഖത്തടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.