വെള്ളിനേഴി മൊബൈൽ ടവറിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച പ്രതി പോലീസിന്റെ പിടിയിലായി. മുതുതല ദീപു ദാസിനെയാണ്‌ പിടികൂടിയത്

  1. Home
  2. CRIME

വെള്ളിനേഴി മൊബൈൽ ടവറിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച പ്രതി പോലീസിന്റെ പിടിയിലായി. മുതുതല ദീപു ദാസിനെയാണ്‌ പിടികൂടിയത്

Crime


ചെർപ്പുളശ്ശേരി. വെള്ളിനേഴിയിലുള്ള മൊബൈൽ ടവർ സ്ഥാപിച്ചിരിക്കുന്ന കോമ്പൗണ്ടിൽ വച്ചിരുന്ന ഇരുമ്പ് പോളുകളും ടവർ ആവശ്യത്തിന് ഉപയോഗിക്കുന്ന റേഡിയോറാക്കും കളവു ചെയ്ത ദീപു ദാസ് വയസ് 29, ദാസൻ,  ദിവി ഹൌസ്, മുതുതല, പട്ടാമ്പി എന്നയാളെ മോഷണം നടത്തി 48 മണിക്കൂറിനകം ചെറുപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, കൃഷ്ണകുമാർ, ശശിധരൻ, അനീസ് എന്നിവർ അടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. മോഷണ മുതലുകൾ കോതകുർശ്ശി യിലെ ഒരു ആക്രി സാധനങ്ങൾ വാങ്ങുന്ന കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.