ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ മർദ്ദിച്ച ശേഷം ചൂടുവെള്ളത്തിൽ ഇട്ട് പുഴുങ്ങി

  1. Home
  2. CRIME

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ മർദ്ദിച്ച ശേഷം ചൂടുവെള്ളത്തിൽ ഇട്ട് പുഴുങ്ങി

Rape


കറാച്ചി: ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് അതി ക്രൂരമായി കൊലപ്പെടുത്തി. ആറ് മക്കളുടെ മുന്നില്‍ വെച്ചാണ് ഭാര്യയെ പ്രതി കൊലപ്പെടുത്തിയത് ശേഷം തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ കറാച്ചിയിൽ ഗുല്‍ഷന്‍ ഇ ഇക്ബാല്‍ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ ബ്ലോക്ക് നമ്പര്‍ 4 ല്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ അടുക്കള ചട്ടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവ് ആഷിഖ് ഹുസൈന്‍ ഭാര്യ നര്‍ഗീസിനെ മര്‍ദിച്ച ശേഷം മക്കളുടെ മുന്നില്‍ വച്ച്‌ ചട്ടിയില്‍ ഇട്ട് ജീവനോടെ വേവിച്ചു കൊല്ലുകയായിരുന്നു. ദമ്പതികളുടെ 15 വയസ്സുള്ള മകളാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അടുക്കളയില്‍ പുഴുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവം ശേഷം ആഷിഖും മൂന്ന് കുട്ടികളും ഓടിപ്പോയതായി പോലീസ് അറിയിച്ചു.
മൃതദേഹം ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് കുട്ടികളുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തതായി ജില്ലാ ഈസ്റ്റ് സീനിയര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് സ്‌കൂളില്‍ വാച്ചറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 9 മാസമായി സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. സ്‌കൂളിലെ ക്വാര്‍ട്ടേഴ്‌സിലാണ് പ്രതി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.