മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച കീരി സുനി പെരിന്തൽമണ്ണ പോലീസിന്റെ പിടിയില്‍* ...

പെരിന്തൽമണ്ണ. ബൈക്കിൽ കറങ്ങി നടന്നു സ്ത്രീകളുടെ മാലപൊട്ടിച്ച കീരി സുനി പിടിയിൽ. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ,സി.ഐ. സി.അലവി ,എസ്.ഐ.സി.കെ.നൗഷാദ്,പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേണസംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കേരളത്തിലങ്ങിങ്ങോളം ബസ് സ്റ്റാന്‍ഡുകള്‍, ഹോസ്പിറ്റല്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത്.മോഷ്ടിച്ച ബൈക്കുകളില്‍ മാല പൊട്ടിക്കാനുപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ച് വയ്ക്കും. പെരിന്തല്‍മണ്ണ അല്‍ഷിഫ ഹോസ്പിറ്റല്‍ പരിസരത്ത് നിന്ന് മോഷണം പോയ ബൈക്കിനെ പിന്തുടര്ന്ന് സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ഇത്തരം കേസുകളിലെ മുന്‍ പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ജൂണ്‍ പകുതിയോടെ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പൂഞ്ഞാര്‍ സ്വദേശി കീരിയാനിക്കല്‍ സുനില്‍(45)എന്ന കീരി സുനി യും സുഹൃത്തും ചേര്‍ന്നാണ് ബൈക്ക് മോഷണം നടത്തുന്നതെന്നും ആ ബൈക്കില്‍ കറങ്ങിനടന്നാണ് സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തുന്നതെന്നും സൂചനലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ജില്ലാ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയതിന്റേയും ഭാഗമായി കീരി സുനിയെ മോഷ്ടിച്ച ബൈക്കില്‍ പെരിന്തല്‍മണ്ണയിലേക്ക് വരുന്നതായി വിവരം ലഭിക്കുകയും പെരിന്തല്‍മണ്ണ യില്‍ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.കൂട്ടുപ്രതിയെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ.സി.അലവി എന്നിവര്‍ അറിയിച്ചു.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ തിരുവല്ല, മാവേലിക്കര, മാള,പൂച്ചക്കല്‍,വിയ്യൂര്‍,എലവുംതിട്ട,മതിലകം,പേരാമംഗലം, ആളൂര്‍,ഗുരുവായൂര്‍,മങ്കര,അന്തിക്കാട്,ആലപ്പുഴ സൗത്ത്, മണ്ണാഞ്ചേരി,തുടങ്ങി മുപ്പതോളം മാലപൊട്ടിക്കല്‍ കേസുകളും ബൈക്ക് മോഷണക്കേസുകളും നിലവിലുണ്ട് . കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ. സി.അലവി ,എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദ്, പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ്, അഡീഷണല്‍ എസ്.ഐ.രാജീവന്, ഉല്ലാസ്, സജീര്‍,ഷാലു, എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമുമാണ് സംഘത്തിലുണ്ടായിരുന്നത് .