ബീവറേജസ് കോർപ്പറേഷൻ്റെ പെരിന്തൽമണ്ണ ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം, 4 ദിവസങ്ങൾക്കുള്ളിൽ പ്രതി പെരിന്തൽമണ്ണ പോലീസ് പിടിയിൽ...

പെരിന്തൽമണ്ണ. കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാ്സ്പദമായ സംഭവം.22 ന് രാത്രി 10 മണിക്ക് ഔട്ട്ലെറ്റ് അടച്ചു ജീവനക്കാർ പോയിരുന്നു.പ്രതി പുലർച്ചെ 3 മണിയോട് കൂടി വന്നു ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് ആണു പ്രതി അകത്തു കടന്നത് .ക്രിസ്ത്മസ് ആയതിനാൽ 22 തിയതിയിലെ കളക്ഷൻ ആയ 25 ലക്ഷത്തോളം രൂപ ചെസ്റ്റിൽ സൂക്ഷിച്ചിരുന്നു.പ്രതി ക്യാഷ് കൗണ്ടറിലെ വലിപ്പുകൾ തുറക്കുകയും, ചെസ്റ്റ് പൊളിക്കാൻ നോക്കുകയും ചെയ്തിരുന്നു . കുറെയധികം മദ്യ കുപ്പികൾ ടിയാൻ മോഷ്ടിച്ചു കൊണ്ട് പോകുകയും ചെയ്തിരുന്നു. . UP സ്വദേശിയായ ഷഹജാദ്, s/o ഇനാം, 24 വയസ്സ്, ചിൽക്കാന , ശഹരൻപൂർ,Up എന്നയാളെ പെരിന്തൽമണ്ണ സി ഐ അലവിയും സംഘവും അറസ്റ്റ് ചെയ്തു.സംഭവം നടന്ന് 4 ദിവസത്തിനുള്ളിൽ തന്നെ പ്രതിയെ പോലീസ് വലയിലാക്കി.പ്രതിക്ക് കോതമംഗലം സ്റ്റേഷൻ പരിധിയിൽ 2021 ൽ എ.ടി.എം കുത്തിപ്പൊളിച്ചതും വ്യാപാരസഥാപനങ്ങൾ കുത്തി തുറന്ന് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ്. കൂടാതെ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ ഉള്ള കേസുകളിൽ പ്രതിയാണ് ഷഹജാദ്. പ്രതി ഈ വർഷം ആദ്യമാണ് ജയിലിൽ നിന്നും ഇറങ്ങിയത്. പ്രതിയെ പെരിന്തൽമണ്ണ പോലീസ് സംഭവ സ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരിന്തൽമണ്ണ സി ഐ അലവി , എസ് ഐ യാസിർ, എസ്.സി.പി.ഒ മാരായ ഉല്ലാസ് കെ.എസ് , ജയേഷ് , മിഥുൻ, ഷജീർ, നികിൽ എന്നിവരടങ്ങിയ സംഘം ആണു പ്രതിയെ അറസ്റ്റ് ചെയ്തത്. ചെസ്റ്റ് കുത്തി തുറക്കാൻ തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കയായിരുന്നു പ്രതി സമ്മതിച്ചു.
പെരിന്തൽമണ്ണ സി ഐ അലവി , എസ് ഐ യാസിർ, എസ്.സി.പി.ഒ മാരായ ഉല്ലാസ് കെ.എസ് , ജയേഷ് , മിഥുൻ, ഷജീർ, നികിൽ എന്നിവരടങ്ങിയ സംഘം ആണു പ്രതിയെ അറസ്റ്റ് ചെയ്തത്. ചെസ്റ്റ് കുത്തി തുറക്കാൻ തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കയായിരുന്നു പ്രതി സമ്മതിച്ചു.