കൊളത്തൂരില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍** കസ്റ്റഡിയിലെടുത്തത് കര്‍ണാടകയിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന്...*

പെരിന്തൽമണ്ണ. കൊളത്തൂരില്‍ 140 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയെ ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശി കാംപുറം സിദ്ദീഖ് (40) നെയാണ് പോലീസ് സംഘം കര്‍ണാടകയിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയത് . കഴിഞ്ഞ മാസം 21 നാണ് ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ വില്‍പനയ്ക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നിനത്തില്‍പെട്ട 140 ഗ്രാം എംഡിഎംഎ യുമായി കൊളത്തൂര്‍ സി.ഐ. സുനില്‍ പുളിക്കല്‍, എസ്.ഐ.ഹരിദാസ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. സുബൈറിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ മുഖ്യപ്രതിയായ സിദ്ദീഖിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ചെങ്കല്‍ക്വാറി നടത്തുന്ന സിദ്ദീഖും സുബൈറും ചേര്‍ന്നാണ് ബാംഗ്ലൂര്‍,വിരാജ്പേട്ട എന്നിവിടങ്ങളില്‍ പോയി താമസിച്ച് അവിടെയുള്ള ഏജന്‍റുമാര്‍ മുഖേന എംഡിഎംഎ മയക്കുമരുന്ന് വാങ്ങി നാട്ടിലേക്ക് എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. മയക്കുമരുന്ന് വാങ്ങുന്നതിനും മറ്റും സാമ്പത്തിക സഹായം ചെയ്യുന്നതും ഗൂഡാലോചനയില്‍ പങ്കാളിയാകുന്നതും എന്‍ഡിപിഎസ് നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
മയക്കുമരുന്ന് കേസുകളില്‍ സംഘത്തില്‍ പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്ത് കര്‍ശന നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നുണ്ട്. സുബൈര്‍ പോലീസിന്‍റെ പിടികൂടിയതോടെ നാട്ടില്‍നിന്ന് ഒളിവില്‍ പോയ സിദ്ദീഖ് ഗുണ്ടല്‍പേട്ടയില്‍ രഹസ്യകേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്. സിദ്ദീഖിനെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാറിന്‍റെ നേതൃത്വത്തില്‍ ,സി.ഐ.സുനില്‍ പുളിക്കല്‍ , ജില്ലാആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരും കൊളത്തൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജ്യോതി എസ്.സി.പി.ഒ മാരായ വിനോദ് ,ബൈജു കുര്യാക്കോസ്,, സുബ്രഹ്മണ്യന്‍ എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.