കള്ളുകുടിച്ചു വണ്ടി ഓടിച്ചു അപകടമുണ്ടാക്കി, സീരിയൽ നടിയും സുഹൃത്തും പോലീസ് പിടിയിൽ

  1. Home
  2. CRIME

കള്ളുകുടിച്ചു വണ്ടി ഓടിച്ചു അപകടമുണ്ടാക്കി, സീരിയൽ നടിയും സുഹൃത്തും പോലീസ് പിടിയിൽ

കള്ള്


കൊച്ചി: അമിതലഹരിയിൽ വാഹനമോടിച്ച് മറ്റ് വാഹനങ്ങളെ ഇടിച്ചതിൽ സിനിമ- സീരിയൽ നടിയും, സുഹൃത്തും കസ്റ്റഡിയിൽ. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാർ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോൾ പല വാഹനങ്ങളിൽ ഇടിച്ചിരുന്നു. നിർത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചു. വെട്ടിച്ചെടുത്ത് രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. പിന്നീട് വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായിരുന്നു നടിയുടേയും സുഹൃത്തിന്റേയും ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു
കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. ആളുകൾ കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാർ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ നടിയെയും കണ്ടെത്തി. ഇവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.