മൂന്നുവയസുകാരിയെ ജീവനോടെ സെമിത്തേരിയിൽ കുഴിച്ചിട്ടു;

  1. Home
  2. CRIME

മൂന്നുവയസുകാരിയെ ജീവനോടെ സെമിത്തേരിയിൽ കുഴിച്ചിട്ടു;

Sand


ബിഹാറർ: മൂന്നു വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കോപാ മർഹ നദിക്കരികിലെ സെമിത്തേരിയിൽ ജീവനോടെ കുഴിച്ചിട്ടു. പതിവുപോലെ കുറച്ച് സ്ത്രീകൾ സെമിത്തേരി സന്ദർശിച്ചപ്പോളാണ് പെട്ടെന്നാണ് അവിടെ മണ്ണ് അനങ്ങുന്നതായി ശ്ര​ദ്ധയിൽ പെട്ടത്. തുടർന്ന് എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് സ്ത്രീകൾ മണ്ണ് നീക്കി നോക്കുകയായിരുന്നു. അതിനകത്ത് ജീവനോടെ കുഴിച്ചുമൂടപെട്ട  മൂന്നുവയസുകാരിയെയാണ് കണ്ടെത്തിയത്.  കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് കൊല്ലാൻ ശ്രമിച്ചത് അവളുടെ അമ്മയും അമ്മയുടെ അമ്മയും ചേർന്നാണ് എന്ന് കുട്ടി തന്നെ വെളിപ്പെടുത്തിയെന്നാണ് ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്തത്.

അവളുടെ അമ്മ അവളുടെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും ശേഷം അവളുടെ വായിൽ മണ്ണ് നിറച്ചുവെന്നും പിന്നീട് ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്നുമുള്ള വിവരങ്ങളെല്ലാം കുട്ടി തന്നെയാണ് പൊലീസിനോട് പറഞ്ഞത്.  തന്റെ പേര് ലാലി എന്നാണെന്നും അച്ഛന്റെ പേര് രാജു എന്നും അമ്മയുടെ പേര് രേഖാ ദേവി എന്നാണെന്നും കുട്ടി പറഞ്ഞു എന്നാൽ കുട്ടിക്ക് അവളുടെ ​ഗ്രാമം ഏതാണ് എന്ന് ഓർത്തെടുത്ത് പറയാൻ സാധിച്ചിട്ടില്ല. സ്ത്രീകൾ എത്തുന്നതിന് കുറച്ച് മുമ്പ് മാത്രമായിരിക്കണം കുട്ടിയെ അവിടെ കുഴിച്ചിട്ടിരിക്കുക. അതിനാൽ മാത്രമാണ് അവളുടെ ജീവൻ രക്ഷിച്ചെടുക്കാൻ സാധിച്ചത് എന്നും പോലീസ് പറഞ്ഞു. 

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിക്കപ്പെട്ട എഎസ്ഐ രവീന്ദർ സിം​ഗ് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തുമ്പോൾ കുട്ടിയോട് ​ഗ്രാമവാസികൾ സംസാരിക്കുകയായിരുന്നു.  കുട്ടിയുടെ ആരോ​ഗ്യാവസ്ഥ വളരെ മോശമായിരുന്നുത് കൊണ്ട് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.