ചേർപ്പുളശ്ശേരി നെല്ലായയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസ്സിൽ പാലാ സ്വദേശി വിഷ്ണു അറസ്റ്റിൽ

ചേർപ്പുളശ്ശേരി.നെല്ലായ ഭാഗത്ത് വെച്ച് നടന്നു പോകുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച
കേസിലെ രണ്ടാം പ്രതിയെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ സ്വദേശി കുന്നേൽ വീട്ടിൽ വിഷ്ണു 29 ആണ് പിടിയിൽ ആയത്.
കുറ്റകൃത്യം നടന്ന സമയം മുതൽ ഉള്ള പഴുതടച്ച അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്
നേരത്തെ ചെർപ്പുളശ്ശേരി എസ് ഐ- ബി പ്രമോദ് നൽകിയ ഇൻഫർമേഷൻ പ്രകാരം വടക്കഞ്ചേരി എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ ആലത്തൂർ പോലീസും കോട്ടായി പോലീസും ചേർന്ന് ഒന്നാം പ്രതി വിഷ്ണുശ്രീകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാം പ്രതിയെ മലപ്പുറം തിരൂർ ഭാഗത്ത് വെച്ച്
ചെർപ്പുളശ്ശേരി പോലീസ്
സാഹസികമായി പിടികൂടുകയായിരുന്നു..മണ്ണാർക്കാട് ഡിവൈഎസ്പി കൃഷ്ണദാസ് ,ചെർപ്പുളശ്ശേരി SHO ശശികുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ് ഐ ബി. പ്രമോദ്, സിപിഒ രാജീവ് , ഗോവിന്ദൻകുട്ടി, രാജ് കുമാർ എന്നിവരാണ്
അന്വേഷണസംഘത്തിലുണ്ടായിരുന്നത്.. പ്രതിക്ക് 26 ൽ പരം കേസുകൾ ഉള്ളതും കാപ്പ നിയമപ്രകാരം തടവുശിക്ഷ ലഭിച്ചിട്ടുള്ളതുമാണ്.ഒറ്റപ്പാലം കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.